Book Name in English : Forth Estate to Rubber Estate
ജേണലിസ്റ്റും പരിശീലകനും പ്രഭാഷകനുമാണ് ജോ. എ. സ്‌കറിയ. ഇന്ത്യയില്‍ ജനിച്ച ആദ്യ റോമന്‍ കത്തോലിക്ക വിശുദ്ധയായ അല്‍ഫോന്‍സയെ കബറടക്കിയിട്ടുള്ള കേരളത്തിലെ കോട്ടയം ജില്ലയിലുള്ള ഭരണങ്ങാനത്ത് 1961-ലാണ് ജനിച്ചതെങ്കിലും ഇന്ത്യയില്‍ ജനിച്ച ആദ്യ സിറിയന്‍ ക്രിസ്ത്യന്‍ പാപിയാണെന്ന് സ്‌കറിയയ്ക്ക് അവകാശപ്പെടാന്‍ കഴിയില്ല. തന്റെ മുഴുവന്‍ ഔദ്യോഗിക ജീവിതത്തിനിടയില്‍ ഒരൊറ്റ അവാര്‍ഡുപോരും നേടിയിട്ടില്ല. പ്രത്യേക അംഗീകാരത്തിനായി ഏതെങ്കിലും വര്‍ക്ക് എവിടെയും സമര്‍പ്പിച്ചിട്ടുമില്ല. മീഡിയ, മാനേജ്‌മെന്റ് മേഖലകളില്‍ 28 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ക്കുശേഷം നയനമനോഹരമായ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളിക്കടുത്തുള്ള സ്വദേശമായ കൂവപ്പള്ളി ഗ്രാമത്തിലേക്ക് 2012 ല്‍ തന്റെ 94 വയസ്സുള്ള പിതാവ് പി. എസ്. ഏബ്രഹാമിനോടൊപ്പമായിരിക്കാന്‍ ജോലി രാജിവെച്ച് തിരികെയെത്തി. ഒരു മണിക്കൂര്‍ കൂടി ഓഫീസില്‍ ചെലവിടാന്‍ കഴിഞ്ഞിരുന്നുവെങ്കില്‍ എന്ന് ഒരാള്‍പോലും തന്റെ മരണക്കിടക്കയില്‍ കിടന്ന് പറയില്ലെന്ന് ഉറച്ചവിശ്വാസമാണ് അമ്പതാം വയസ്സില്‍ സ്‌കറിയ മുഴുവന്‍ സമയ കരിയര്‍ അവസാനിപ്പിക്കാനുള്ള മറ്റൊരു കാരണം. 1984 മുതല്‍ 2012 വരെ കൊച്ചി, മുംബൈ, കോയമ്പത്തൂര്‍, തിരുവനന്തപുരം, ചെന്നൈ എന്നിവിടങ്ങളില്‍ സ്‌കറിയ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇരുപത്തിയെട്ടില്‍ 18 വര്‍ഷവും ഇക്കണോമിക് ടൈംസിനോടൊപ്പമായിരുന്നു. ജോലി അവസാനിപ്പിക്കുമ്പോള്‍ ഇക്കണോമിക് ടൈംസില്‍ ചെന്നൈയില്‍ സീനിയര്‍ അസിസ്റ്റന്റ് എഡിറ്ററായിരുന്നു. ഇപ്പോള്‍ ജേണലിസം വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസെടുത്തും കോര്‍പ്പറേറ്റ് മേധാവികള്‍ക്ക് പ്രഭാഷണം നല്‍കിയും പരിശീലന ക്ലാസുകള്‍ സംഘടിപ്പിച്ചും പ്രവര്‍ത്തിക്കുന്നു. ബാക്കിസമയം ഏതെങ്കിലും മരച്ചുവട്ടിലും. Write a review on this book!. Write Your Review about ഫോര്‍ത്ത് എസ്റ്റേറ്റ് റ്റു റബര്‍ എസ്റ്റേറ്റ് Other InformationThis book has been viewed by users 1619 times