Book Name in English : Francis Marppappa Jeevitham - Ente Jeevithakatha Charitrathiloode
പാപ്പായുടെ തന്നെ വാക്കുകളിൽ
കത്തോലിക്കാ സഭയുടെ ആഗോള തലവൻ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആത്മകഥ ‘ജീവിതം: എന്റെ ജീവിതകഥ ചരിത്രത്തിലൂടെ’ ഉടനെ മലയാളത്തിൽ പ്രസിദ്ധീകരിക്കുന്നു. ഈ കഴിഞ്ഞ മാർച്ച് അവസാനമാണ് ആണ് ഇറ്റാലിയനിൽ Life. La mia storia nella Storia എന്ന് പേരുള്ള (ഇംഗ്ലീഷ് : Life: My Story Through History ) ആത്മകഥ, ലോക വ്യാപകമായി റിലീസ് ചെയ്തത് . ഈ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് 2024 ഡിസംബർ 20 ന് പ്രസിദ്ധീകരിക്കുന്നത് . അറിയപ്പെടുന്ന എഴുത്തുകാരനും വിവർത്തകനുമായ പി ജെ ജെ ആന്റണിയാണ് മലയാളത്തിലേക്ക് ഈ വിശിഷ്ഠ കൃതി മൊഴിമാറ്റം ചെയ്തിട്ടുള്ളത് . മുപ്പതിൽപരം ഭാഷകളിലേക്ക് ഈ കൃതി ഇതിനകം വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ എട്ടു പതിറ്റാണ്ടുകളിലെ ഏറ്റവും പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓര്‍മകളിലൂടെ മാര്‍പാപ്പ കടന്നുപോകുന്ന പുസ്തകമാണ് -‘ജീവിതം’. ഈ പുസ്തകത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ഹൃദയത്തിന്റെ വാതിലുകള് തുറക്കുകയാണ്. അതിലൂടെ ഓര്‍മകളും അടിസ്ഥാന വിഷയങ്ങളായ വിശ്വാസം, കുടുംബം, ദാരിദ്ര്യം, മതാന്തര സംഭാഷണങ്ങള്‍, കായികലോകം, ശാസ്ത്രപുരോഗതി, ലോകസമാധാനം തുടങ്ങിയവയെ സംബന്ധിക്കുന്ന വ്യക്തമായ അഭിപ്രായങ്ങളും പുറത്തേക്ക് പ്രവഹിക്കുന്നു.
നാസികളുടെ യഹൂദ വംശഹത്യ, ഹിരോഷിമയിലെയും നാഗസാക്കിയിലെയും അണുബോംബ് സ്‌ഫോടനം, ജോര്‍ജ് റാഫേല്‍ വിദേല സൈനിക വിപ്ലവത്തിലൂടെ അര്‍ജന്റീനയില്‍ അധികാരം നേടുന്നത്, ബെര്‍ലിന്‍ ഭിത്തിയുടെ പതനം, ലോകവ്യാപകമായ സാമ്പത്തികമാന്ദ്യം, പോപ്പ് ബെനഡിക്ട് പതിന്നാലാമന്റെ സ്ഥാനത്യാഗം -തുടങ്ങിയവയെല്ലാം ജനങ്ങള്‍ക്കിടയില്‍ കഴിഞ്ഞിരുന്ന പാപ്പായുടെ ജീവിതത്തിലും ആഴമുള്ള അനുരണനങ്ങള്‍ സൃഷ്ടിച്ചിരിക്കാം. അതിന്റെയെല്ലാം ഓര്‍മ്മകള്‍ സമാഹരിക്കപ്പെട്ടിരിക്കുന്ന ആ നിധിപേടകം തുറന്ന് തെളിഞ്ഞ മനസുള്ള ആ പിതാവ് ലോകത്തെയും തന്നെത്തന്നെയും മാറ്റിമറിച്ച ആ സംഭവങ്ങളെക്കുറിച്ച് തുറുന്നു സംസാരിക്കുകയാണ് ഈ പുസ്തകത്തിൽ.Write a review on this book!. Write Your Review about ഫ്രാന്‍സിസ് മാര്‍പാപ്പ ജീവിതം - എന്റെ ജീവിതകഥ ചരിത്രത്തിലൂടെ Other InformationThis book has been viewed by users 26 times