Book Name in English : Bengali Kalaapam
ഇടുങ്ങിയ മനസ്സുകൾ മനുഷ്യന്റെ സർഗാത്മകവികാസത്തെ എങ്ങനെ നിർണയിക്കുന്നു എന്ന് ബംഗാളി കലാപം എന്ന ഈ നോവൽ നിർദാക്ഷിണ്യം വിചാരണ ചെയ്യുന്നു. സുഖാന്വേഷികളും സ്വാർഥനിർവഹണത്തിൽ മാത്രം ശ്രദ്ധാലുക്കളും ജാതി, തറവാട്, ദേശീയത എന്നീ മിഥ്യാഭിമാനങ്ങളിൽ ഇതരജീവിതങ്ങളോട് പരാങ്മുഖത വെച്ചുപുലർത്തുന്നവരുമായ ക്ഷുദ്രജന്മങ്ങൾക്കെതിരെ ആഗോളമാനവികതയെ ഉയർത്തിപ്പിടിക്കുകയാണ് അമൽ.
-ഡോ. എസ്.എസ്. ശ്രീകുമാർ
മലയാളിയുടെ ജീവിതത്തിൽ ഒഴിച്ചുകൂടാനാവാത്ത സാന്നിധ്യമായിക്കഴിഞ്ഞ ‘അന്യദേശത്തൊഴിലാളി’ എന്ന നവസമൂഹത്തെ, മാറിയ കേരളീയ മാനുഷികമൂല്യങ്ങളുടെ പശ്ചാത്തലത്തിൽ വ്യത്യസ്തമായി വ്യാഖ്യാനിക്കുന്ന രചന. വംശവും വർഗവും ഭാഷയും അടിസ്ഥാനമാക്കി പാർശ്വവത്കരിക്കപ്പെട്ടുപോകുന്ന മനുഷ്യന്റെ വ്യഥയും നിസ്സഹായതയും അനിവാര്യമായ ദുരന്തവും ഈ പുസ്തകത്തിന്റെ ഓരോ പേജുകളെയും നരകത്തീപോലെ പൊള്ളിക്കുന്നു.
അമലിന്റെ ഏറ്റവും പുതിയ നോവൽWrite a review on this book!. Write Your Review about ബംഗാളി കലാപം Other InformationThis book has been viewed by users 2286 times