Book Name in English : Bashai Tudu
ബഷായ് ടുഡു എന്ന ഗോത്രയുവാവിനെ നായകനാക്കിക്കൊണ്ട് കഥ പറയുമ്പോള്‍ മഹാശ്വേതാദേവി പ്രതിനായകസ്ഥാനത്തു നിര്‍ത്തുന്നത് ഭരണകൂടത്തെയാണ്. ഏറ്റുമുട്ടലുകളില്‍ നിരന്തരം കൊല്ലപ്പെടുകയും എന്നാല്‍ ആവര്‍ത്തിച്ച് സമരമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്ന ബഷായ് ടുഡു എന്ന കഥാപാത്രം ഒരു ഇതിഹാസ മാനം ഈ നോവലില്‍ കൈവരിക്കുന്നു. പതിറ്റാണ്ടുകളായി ബംഗാളില്‍ നിലനിന്നിരുന്ന സാമൂഹിക സാമ്പത്തിക അസമത്വങ്ങളും അതിക്രൂരമായി പീഡിപ്പിക്കപ്പെടുന്ന ഭൂമിയുടെ യഥാര്‍ഥ അവകാശികളായ കര്‍ഷകരുടെ ദയനീയാവസ്ഥയും അവരുടെ ചെറുത്തുനില്പും സായുധപോരാട്ടങ്ങളും അനാവരണം ചെയ്യുന്ന നോവല്‍. ബംഗാളിയില്‍നിന്ന് നേരിട്ടുള്ള പരിഭാഷ.Write a review on this book!. Write Your Review about ബഷായ് ടുഡു Other InformationThis book has been viewed by users 1773 times