Image of Book ബൈസൈക്കി‌ള്‍ തീഫ്‌
  • Thumbnail image of Book ബൈസൈക്കി‌ള്‍ തീഫ്‌

ബൈസൈക്കി‌ള്‍ തീഫ്‌

ISBN : 9788182650398
Language :Malayalam
Edition : 2011
Page(s) : 124
Condition : New
no ratings yet, be the first one to rate this !
Printed Book

Price of this Book is Rs 75.00

Book Name in English : Bicycle Thief

മലയാളസിനിമയിലെ ഇതിഹാസം ജോണ് എബ്രഹാം കേന്ദകഥാപാത്രമായി വരുന്ന നോവല് . നോവല് രചനസങ്കല്പങ്ങളെ അട്ടിമറിക്കുന്ന നോവല് . എങ്ങനെയാവാം നോവല് എന്നതിനെ നിരന്തരം ആക്രമിക്കുന്ന ഒന്ന് . ജോണ് എബ്രഹാമിനിപ്പോലെയൊരു നോവല് .
’രക്തമുഖനെന്ന കുരങ്ങന്റെയും കരാളമുഖനെന്ന മുതലയുടെയും സൗഹൃദത്തിന്റെ കഥ ഓര്മവരും ഈ കഥ പറയുമ്പോള് . ചതിയില്നിന്നും മരണത്തില് നിന്നും മനഃസാന്നിധ്യംകൊണ്ടുമാത്രം രക്ഷപ്പെട്ടതാണ് ആ കുരങ്ങന് . എന്നാല് , വീണ്ടും അത്തിമരത്തില് ഉയരത്തില് കയറിയിരുന്ന രക്തമുഖന് പേടി തീര്ന്നപ്പോള് , മരത്തില് എവിടെയും സൂക്ഷിച്ചിട്ടില്ലായിരുന്നെങ്കിലും , തന്റെ ശരീരത്തില്ത്തന്നെ ഉണ്ടായിരുന്നിട്ടും , സ്വന്തം ഹൃദയം തേടി കൊമ്പുകള്തോറും ചാടിയിട്ടുണ്ടാകും . ഒരു മരത്തില്നിന്ന് വേറൊരു മരത്തിലേക്ക് . ഒരു നദിക്കരയില്നിന്ന് വേറൊരു നദിക്കരയിലേക്ക് . സ്വന്തം ഹൃദയത്തെക്കുറിച്ച് അവന് പറഞ്ഞ നുണ , നുണതന്നെയോ എന്നു കണ്ടുപിടിക്കാന് . എനിക്കു തീര്ച്ചയാണ് . കരാളമുഖന് , മുതല , അവന്റെ ഭാര്യയോട് എന്തും പറയട്ടെ : കുരങ്ങന് ഹൃദയമില്ലെന്നോ , തന്നെ പറ്റിച്ചെന്നോ , പുഴയില് വീണു ചത്തുപോയെന്നോ . അവള് വിശ്വസിക്കുകയോ വിശ്വസിക്കാതിരിക്കുകയോ ചെയ്യട്ടെ . എനിക്ക് തീര്ച്ചയാണ് , പുഴയില് ഉടല് നനഞ്ഞുള്ള യാത്ര സൗഹൃദത്തെപ്പറ്റി ഒരു കഥ ആ മുതലയോടും പറഞ്ഞിരുന്നു . . . ’
ഷീലയ്ക്ക് ചിരി വന്നു .
അവള് കളിത്തോക്കെടുത്തു . എന്റെ നെഞ്ചിനും വയറിനുമിടയില് അമര്ത്തി , ’ഠോ’ എന്ന് പൊട്ടിച്ചു .
Write a review on this book!.
Write Your Review about ബൈസൈക്കി‌ള്‍ തീഫ്‌
Use VaraMozhi Malayalam Typing
Ctrl +m to toggle between English and Malayalam Varamozhi
*** Inappropriate content will be removed with out notice...
NOTE: HTML is not translated!
Rating: BAD 1 2 3 4 5 GOOD
Other Information

This book has been viewed by users 1173 times

Customers who bought this book also purchased