Book Name in English : Bhakthi
ജീവിതത്തെ ആനന്ദദായകവും അർഥപൂർണവുമാക്കുന്ന ഭക്തിയെന്ന വിചാരത്തെക്കുറിച്ചുള്ള പഠനം. ഭക്തിയെന്നാൽ ഭജിക്കുന്ന ഭാവമാണ്. അതിന്റെ വിവിധ ഭാവങ്ങൾ ഓരോ വ്യക്തിയുടെയും ഉള്ളിൽ ഉണരുന്നത് അയാളുടെ മനോനിലയും താത്പര്യവും വ്യക്തിത്വസ്വഭാവവുമനുസരിച്ചാണ്. ആധ്യാത്മികമായ ഭക്തിയിൽ ശ്രദ്ധയൂന്നിക്കൊണ്ട് അതിന്റെ വിവിധ വശങ്ങളെ സംവാദരൂപത്തിൽ അവതരിപ്പിക്കുന്ന കൃതിയാണിത്. കേവലം സാധാരണ മനുഷ്യരിൽ ഉള്ളതും ആരാധനാലയങ്ങളിൽ പോയി പ്രകടിപ്പിക്കുന്നതുമായ ഭക്തി മുതൽ ഭഗവദ്ഗീതയിൽ പരാമർശിക്കുന്ന യോഗഭാവം സിദ്ധിച്ചവരുടെ ഭക്തിവരെ ഇതിൽ കാണാം. ഭഗവദ്ഗീത, നാരദഭക്തിസൂത്രം എന്നിവയും എഴുത്തച്ഛൻ, ചെറുശ്ശേരി, മേൽപ്പുത്തൂർ, പൂന്താനം, ശ്രീനാരായണഗുരു തുടങ്ങിയവരുടെ കൃതികൾ എന്നിവയെയാണ് ഭക്തിയുടെ വിവിധ ശ്രേഷ്ഠഭാവങ്ങൾ വിശദീകരിക്കാനായി ഗ്രന്ഥകാരൻ ആശ്രയിച്ചിരിക്കുന്നത്.
സ്വന്തം ഭക്തിയുടെ തലം കണ്ടെത്താനും ആ ഭക്തിയെ തത്ത്വാധിഷ്ഠിതമാക്കാനും ഉപകരിക്കുന്ന കൃതി.Write a review on this book!. Write Your Review about ഭക്തി Other InformationThis book has been viewed by users 1455 times