Book Name in English : Bhagavatha Sameeksha
ശ്രീമദ്ഭാഗവതത്തിന്റെ സാരമെന്തെന്ന് ലളിതസുന്ദരമായ ഭാഷയില്‍ അനാവരണംചെയ്യുന്ന കൃതി.
ഭാഗവതസമീക്ഷ -ഭക്തിയും യുക്തിയും കലര്‍ന്നൊരു വായന
ശ്രീമദ്ഭാഗവതത്തിന് എത്രയോ ഉത്കൃഷ്ടപഠനങ്ങള്‍ ഉ ായിട്ടു ്. അവയെല്ലാം തന്നെ പണ്ഡിതന്‍മാരായ ആധ്യാത്മികാചാര്യന്‍മാരുടെ തലത്തില്‍നിന്ന് എഴുതപ്പെട്ടവയായിരുന്നു.എന്നാല്‍ സാധാരണക്കാരനായ ഒരു ലൗകികന്റെ തലത്തില്‍ നിന്നുകൊ ് സി.കെ. ചന്ദ്രശേഖരന്‍നായര്‍ എഴുതിയ പഠനമാണ് ഭാഗവതസമീക്ഷ.
ഭാഗവതത്തിലെ ആശയങ്ങളെയും ആഖ്യാനങ്ങളെയും യുക്തികൊ ് വ്യാഖ്യാനിക്കാന്‍ പറ്റുന്നുടത്ത് അങ്ങനെയും ഭക്ത്യാധിഷ്ഠിതമായവയില്‍ സാദരവും സാനുഭാവവുമായ പരിഗണനയിലൂടെയും വിലയിരുത്താനാണ് ഈ പഠനത്തില്‍ ശ്രമിച്ചിട്ടുള്ളത്.ചുരുക്കത്തില്‍ ഇരുപത്തൊന്നാം നൂറ്റാ ിലെ ഒരു ഹിന്ദുവിന്റെ സംയതമായ വീക്ഷണമാണ് ഈ ഗ്രന്ഥത്തിലുള്ളതെന്നും പുസ്തകരചയിതാവയ ഡോ.സി.കെ.ചന്ദ്രശേഖരന്‍ നായര്‍ ആമുഖത്തില്‍ പറയുന്നു.
Write a review on this book!. Write Your Review about ഭാഗവതസമീക്ഷ Other InformationThis book has been viewed by users 1017 times