Book Name in English : Bramari
ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് അല്ലെങ്കിൽ അവനവനോട് തന്നെ തോന്നുന്ന വികാരവിചാരങ്ങളെ നേർമ്മയോടെ ആവിഷ്കരിക്കുന്ന ഒരു ചെറുകഥാസമാഹാരം. ജീവിതത്തിൽ പലപ്പോഴായി ഉണ്ടാകുന്ന ബന്ധങ്ങളും, അവയോട് നമുക്ക് ഉണ്ടാകുന്ന വൈകാരികമായ അടുപ്പവും നമ്മുടെ ഉള്ളിൽ ഭാവഭേദങ്ങൾ സൃഷ്ടിക്കും. സ്വയം കണ്ടെത്തലുകളിലേക്കാണ് അവയിൽ പലതും നമ്മെ എത്തിക്കുന്നത്. ബുദ്ധിപരമായി ചിന്തിച്ചു സ്വയം തീരുമാനങ്ങൾ എടുക്കാനുള്ള മനുഷ്യന്റെ സഹജമായ കഴിവ് എങ്ങനെ തീവ്രമായ സ്നേഹബന്ധങ്ങൾക്ക് കാരണമാകുമെന്നും എന്തും സഹിച്ച് കൂടെ നിർത്തുന്നത് തന്നെയല്ല, സ്വയം കെട്ട് പൊട്ടിച്ചു മാറുന്നതും ചിലപ്പോൾ നല്ലതിലേക്ക് എത്തിച്ചേക്കാം എന്ന തിരിച്ചറിവും ജനിപ്പിക്കുന്ന കഥകളിലൂടെയുള്ള ഒരു പ്രയാണം.Write a review on this book!. Write Your Review about ഭ്രമരി Other InformationThis book has been viewed by users 420 times