Book Name in English : Manichitrathaazhum Mattu Ormakalum
പഥേര്‍ പാഞ്ചാലിയുടെ നിര്‍മാണത്തെക്കുറിച്ച് സത്യജിത് റേ എഴുതിയ പുസ്തകം എന്നെപ്പോലുള്ള
സിനിമാവിദ്യാര്‍ഥികള്‍ക്ക് പ്രചോദനമായിട്ടുണ്ട്. സിനിമയെ ഗൗരവമായി കാണുന്ന ഒരു പുതുതലമുറ നമുക്കു മുന്നില്‍ വളര്‍ന്നുവരുന്നു. ഫാസിലിന്റെ അനുഭവങ്ങള്‍ അവര്‍ക്കൊരു വഴിവിളക്കായി മാറും, തീര്‍ച്ച!
- സത്യന്‍ അന്തിക്കാട്
മലയാളത്തിന്റെ എക്കാലത്തെയും ദൃശ്യവിസ്മയമായ മണിച്ചിത്രത്താഴ് എന്ന ചലച്ചിത്രത്തിന്റെ സൃഷ്ടിക്കുപിന്നിലെ അമൂല്യമായ നിമിഷങ്ങളും കൗതുകങ്ങളും പങ്കുവെക്കുകയാണ് സംവിധായകനായ ഫാസില്‍. ഒപ്പം, ഫാസില്‍ എന്ന സംവിധായകനെയും എഴുത്തുകാരനെയും രൂപപ്പെടുത്തിയ കിഴക്കിന്റെ വെനീസെന്ന ആലപ്പുഴയെക്കുറിച്ചുള്ള ഗൃഹാതുരമായ അനുഭവങ്ങളും ഒ.എന്‍.വി. കുറുപ്പ്, ശ്രീവിദ്യ, അശോക്കുമാര്‍
എന്നിവരെക്കുറിച്ചുള്ള ഹൃദ്യമായ സ്മരണകളും.
ചലച്ചിത്രത്തെയും ദേശത്തെയും കുറിച്ചുള്ള ഫാസിലിന്റെ ഓര്‍മപ്പുസ്തകംreviewed by Sreejith
Date Added: Thursday 23 Feb 2017
മനോഹരമായ ഒരു പുസ്തകം.. ഒറ്റ ഇരുപ്പിന് വായിച്ചു തീർത്തു.. ഇരുപത്തിരണ്ടു വർഷത്തിനിപ്പുറവും മലയാളികൾ നെഞ്ചോടു ചേർത്ത് വയ്ക്കുന്ന മണിച്ചിത്രത്താഴെന്ന ചിത്രത്തിൻറെ പടിപടിയായുള്ള വികാസമാണ് പുസ്തകത്തിൽ പ്രധാനാമായും പ്രതിപാധിക്കപ്പെടുന്നത്..ഒപ്പം, "ആലപ്പുഴ" എന്ന നാടിൻറെ ചരിത്രവും, ഓ.എൻ.വി, ശ്രീവിദ്യ, രാജ് കപൂർ, Read More...
Rating: [4 of 5 Stars!]
Write Your Review about മണിച്ചിത്രത്താഴും മറ്റ് ഓര്‍മകളും Other InformationThis book has been viewed by users 3401 times