Book Name in English : Madrassilninnulla Theevandi
കോൺസൻട്രേഷൻ ക്യാമ്പിലെ ഒളിയിടത്തിലിരുന്ന്, 11-ാം വയസ്സിൽ ആൻഫ്രാങ്ക് എഴുതിയ ഡയറിക്കുറിപ്പുകൾ പിൽക്കാലത്ത് കണ്ടെടുത്ത് പുസ്തകമാവുമ്പോൾ അത് ചരിത്രത്തിന്റെ വീണ്ടെടുപ്പും ഉള്ളുലയ്ക്കുന്ന വായനാനുഭവവുമായി മാറി. വിശ്വവിഖ്യാത ചലച്ചിത്രകാരൻ ഇംഗ്മാർ ബർഗ്മാൻ തന്റെ മഹനീയ ജീവിതത്തിന്റെ നീണ്ട പാതയുടെ ദൂരം താണ്ടി തിരിഞ്ഞുനോക്കി, പിന്നിട്ട സുവർണ്ണകാൽപ്പാടുകളെ നിസ്സംഗതയോടെ വരച്ചിട്ട ’മാജിക് ലാന്റെൺ’ ഉള്ളിൽ കോറിയിടുന്ന ആത്മസംഘർഷങ്ങളായി... ഇതൊന്നും ആവേണ്ടതില്ലല്ലോ കൊച്ചുകേരളത്തിന്റെ സിനിമാമുറ്റത്തെ കൽപ്പടവുകളിലിരുന്ന് ഒറ്റപ്പാലത്തുകാരനായ ചെറുപ്പക്കാരൻ തന്റെ സ്വപ്നങ്ങളെ പകർത്തിവയ്ക്കുമ്പോൾ. അതിന്റെ നന്മയും സത്യസന്ധതയും ലാളിത്യവുംതന്നെയാണ് പകർത്തപ്പെടേണ്ടത്. വായനയിൽ ആ തനിമ പകർന്നുകിട്ടി എന്നതാണ് ഇങ്ങനെ ഒരു കുറിപ്പെഴുതാൻ എനിക്ക് പ്രേരണയാവുന്നതും.- കമൽWrite a review on this book!. Write Your Review about മദ്രാസില്‍ നിന്നുള്ള തീവണ്ടി Other InformationThis book has been viewed by users 974 times