Book Name in English : Manthappoomarante Kanyakakal
മന്ദപ്പുമാരൻ്റെ കന്യകകളുടെ ദൃശ്യസാദ്ധ്യതകൾ അനവധിയാണ്.
പ്രവാസവും നാടും ഗൃഹാതുരത്വവും അതിൽ മുറ്റിത്തഴച്ചു നിൽക്കുന്നു. മന്ദപ്പുമാരൻ എന്ന അപൂർവ്വ തെയ്യത്തെയും അതിന്റെ പുരാവൃത്തത്തെയും സുരേഷ് പറയുന്നത് അന്ധമായ ആരാധനയോടെയല്ല, മനുഷ്യസഹജമായ വിചാരങ്ങളോടെയാണ്. - സുസ്മേഷ് ചന്ത്രോത്ത്
ഒരിറ്റു മനുഷ്യത്വത്തിനുവേണ്ടിപ്പോലും കേഴേണ്ടിവരുന്ന മനുഷ്യരും സ്വർഗ്ഗത്തിൻ്റെ മണം കുപ്പിയിൽ നിറച്ചാലും നാറുന്ന നഗരങ്ങളും തമ്മിലുള്ള വടംവലിയാണിന്ന് ജീവിതം. അപ്പോഴും ചില തുരുത്തുകളുണ്ട്, പ്രതീക്ഷയുടെ പ്രവേഗം പകരുന്ന മനുഷ്യത്തുരുത്തുകൾ. ദൈവത്തിൻ്റെപോലും കണ്ണീരൊപ്പുന്നത് അവരുടെ വിരലുകളാണ്.
കലാത്മകവും കാലാത്മകവുമായ മനുഷ്യഗാഥകൾWrite a review on this book!. Write Your Review about മന്ദപ്പൂമാരന്റെ കന്യകകൾ Other InformationThis book has been viewed by users 5 times