Book Name in English : Mayyazhippuzhayude theerangalil
കാലവാഹിനിയായ മയ്യഴിപ്പുഴയുടെ കഥയാണിത്; തന്റെ കാല്‍ക്കീഴിലേക്ക് മയ്യഴിപ്പുഴയെ ആവാഹിക്കുന്ന ദാസന്റെയും. ജന്മാന്തരങ്ങള്‍ക്കിടയിലെ വിശ്രമസ്ഥലമായ വെളളിയാങ്കല്ലില്‍ നിന്നു പറന്നുവന്ന ഒരു തുമ്പിയെപ്പോലെ ദാസന്‍ ജനിച്ചു. മയ്യഴിയിലെ ജീവിത നാടകങ്ങളുടെ ദൃക്‌സാക്ഷികള്‍ക്ക് ദാസനെപ്പറ്റി സങ്കല്‌പങ്ങളുണ്ടായിരുന്നു. പക്ഷേ, സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തേടിയ ദാസന്‍ ചങ്ങലകളില്‍ ബന്ധിതനായി. സ്വയം നഷ്‌ടപ്പെട്ട ഓര്‍മകളില്‍ ചന്ദ്രികയുമായി ഒന്നിക്കാനാഗ്രഹിച്ചപ്പോഴും വെളളിയാങ്കല്ലുകളെ ചുറ്റിപ്പറക്കുന്ന തുമ്പിയായിത്തീരാനേ ദാസനു കഴിഞ്ഞുളളു. മലയാള നോവലിന്റെ ചരിത്രത്തിലെ പ്രകാശപൂര്‍ണതയാണ് ‘മയ്യഴിപ്പുഴയുടെ തീരങ്ങളില്‍’. ഇത് നമ്മെ കാലത്തിന്റെ അടിയൊഴുക്കുകളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു.reviewed by Anonymous
Date Added: Saturday 12 Mar 2022
Worth the while
Rating: [5 of 5 Stars!]
Write Your Review about മയ്യഴിപ്പുഴയുടെ തീരങ്ങളില്‍ Other InformationThis book has been viewed by users 7697 times