Book Name in English : Maraya
അടക്കിപ്പിടിച്ച വൈകാരികത ഉള്ളിൽത്തീർക്കുന്ന വിങ്ങലുകളെ ഭാഷയിലേക്ക് ആവിഷ്കരിക്കുന്നതെങ്ങനെ എന്നതിന്റെ ഉത്തമോദാഹരണങ്ങളാണ് പത്മനാഭന്റെ കഥകൾ. ഒട്ടും വാചാലമല്ലാതെ, ആലങ്കാരികതകളില്ലാതെ ഈ കഥകളിലെ ഭാഷ നമ്മോട് മന്ത്രിക്കുകയാണ് ചെയ്യുന്നത്. ആ നിമന്ത്രണങ്ങൾ നമ്മെ വൈകാരികലോകത്തിന്റെ ചെറുതുരുത്തുകളിലേക്ക് ആനയിക്കുന്നു. അവിടെ നാം ഏകാന്തരായി സ്വച്ഛത അനുഭവിക്കുന്നു. പത്മനാഭന്റെ പുതിയ കഥാസമാഹാരത്തിലെ ഓരോ കഥകൾക്കുമുണ്ട് ഈ സവിശേഷാനുഭൂതി.Write a review on this book!. Write Your Review about മരയ Other InformationThis book has been viewed by users 3185 times