Book Name in English : Marannu vecha manushyar
“വിഭ്രാന്തമായ ഒരു കാവ്യകാലത്തിലാണ് നാം ഇപ്പോൾ നിൽക്കുന്നത്. കവിതയുടെ അർത്ഥവിനിമയങ്ങളും ഭാവവിനിമയങ്ങളും സങ്കീർണ്ണമാകുന്ന കാലം. കവിതയുടെ പൊതുമണ്ഡലം അങ്ങേയറ്റം ബഹുസ്വരമായിത്തീർന്ന കാലം. അങ്ങനെയൊരു കാലത്തുതന്നെയാണ് ഗായത്രിയുടെ ഈ കവിതകൾ ഏറ്റവും അടുത്തൊരാൾ അരികെ ഇരുന്ന് താഴ്ന്ന സ്വരത്തിൽ പറയുംപോലെ രചിക്കപ്പെടുന്നത്. വാക്കിൻ്റെ ഉള്ളിലേക്ക് നന്നേ ശ്രദ്ധിച്ച് നോക്കുക. ഒറ്റയ്ക്ക് സഞ്ചരിക്കുന്ന കവിതകളാണിവ. ഒരു കൂട്ടിന് നിങ്ങളെയും വിളിക്കുന്നു. ഈ കവിതകളിലെ സമയവിഷാദങ്ങളെ എപ്പോഴെങ്കിലും ഉൾജാലകങ്ങൾ തുറക്കവേ നിങ്ങളും അറിഞ്ഞിട്ടുണ്ടാകാം. എല്ലാ തിരക്കുകളും കഴിഞ്ഞ് ഒറ്റയാകുമ്പോൾ ഈ കവിതകൾ നിങ്ങളുടെ കൂട്ടിന് വരും. നിശ്ചയം.“
---കെ. ബി. പ്രസന്നകുമാർWrite a review on this book!. Write Your Review about മറന്നു വെച്ച മനുഷ്യർ Other InformationThis book has been viewed by users 9 times