Book Name in English : Malabar Manual
കേരളചരിത്രപഠിതാക്കള്‍ക്കും ഗവേഷകര്‍ക്കും ഒഴിച്ചുകൂടാനാവാത്ത കൃതിയാണ് വില്യം ലോഗന്റെ 'മലബാര്‍'. 1887-ല്‍ പ്രസിദ്ധീകൃതമായ ഈ ജില്ലാ ഗസറ്റിയര്‍ 1906, 1951 വര്‍ഷങ്ങളില്‍ മദിരാശി സര്‍ക്കാറും പിന്നീട് കേരള സര്‍ക്കാറിന്റെ ഗസറ്റിയേഴ്‌സ് ഡിപ്പാര്‍ട്ടുമെന്റും ഇംഗ്ലീഷില്‍ പ്രസിദ്ധീകരിച്ചു. ഡല്‍ഹിയിലെ ഏഷ്യന്‍ എജ്യൂക്കേഷനല്‍ സര്‍വീസസ് പോലുള്ള സ്വകാര്യ പ്രസാധകരും 'മലബാര്‍' പ്രസിദ്ധീകരിച്ചിട്ടുണ്ട്. അക്കാദമിക് മേഖലയിലുള്ളവര്‍ക്കുമാത്രം പ്രാപ്യമായിരുന്ന ഈ കൃതി കേരളത്തിലെ സാധാരണക്കാര്‍ക്കിടയിലും പ്രചാരം നേടിയത് മാതൃഭൂമി പ്രസിദ്ധീകരിച്ച മലയാള പരിഭാഷയിലൂടെയാണ്. പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന ടി.വി.കെ.യുടെ മലബാര്‍ പരിഭാഷയുടെ ഏഴ് പതിപ്പുകള്‍ മാതൃഭൂമി പ്രസിദ്ധീകരിക്കുകയുണ്ടായി. ഇത് എട്ടാം പതിപ്പാണ്.മലബാറിന്റെ ഭൂപ്രകൃതി, ജനത, മതങ്ങള്‍, പൂര്‍വചരിത്രം, വൈദേശികാക്രമണങ്ങള്‍, കുടിയായ്മ, ഭൂനികുതി സമ്പ്രദായങ്ങള്‍ തുടങ്ങി ചരിത്രപരവും സാമൂഹികവും സാമ്പത്തികവുമായ വസ്തുതകളെക്കുറിച്ചുള്ള പഠനം.
ഇതേ ഗ്രന്ഥകര്‍ത്താവിന്റെ പുസ്തകങ്ങള്‍
മലബാറിലെ ജനങ്ങള്‍
മലബാര്‍ പ്രവിശ്യ
മലബാറിന്റെ ചരിത്രം
മലബാര്‍ മാന്വല്‍
Write a review on this book!. Write Your Review about മലബാര്‍ മാന്വല്‍ Other InformationThis book has been viewed by users 3913 times