Book Name in English : Malabarinte Charithram
ശാസ്ത്രീയമായ ചരിത്രരചന വേണ്ടത്ര സമ്പുഷ്ടമാകാതിരുന്ന ഒരു കാലഘട്ടത്തില്‍ മലബാറിനെപ്പറ്റി അന്ന് ലഭിക്കാവുന്ന രേഖകള്‍ ഉപയുക്തമാക്കി ഒരു മാന്വല്‍ രചിക്കുന്നതില്‍ അന്നത്തെ മലബാര്‍ ജില്ലാകലക്ടറായിരുന്ന വില്യം ലോഗന്‍ പുലര്‍ത്തിയ ചരിത്രരചനാവൈഭവത്തിന്റെ സാക്ഷ്യമാണ് മലബാര്‍ മാന്വല്‍. ചരിത്രവിദ്യാര്‍ത്ഥികളെയും പണ്ഡിതന്മാരെയും ആകര്‍ഷിക്കുന്ന ഏക മാന്വല്‍ മലബാറിന്റേതാണ്. മലബാറിനെ സംബന്ധിക്കുന്ന എല്ലാ പ്രധാനകാര്യങ്ങളും ഇതില്‍ പരാമര്‍ശിക്കപ്പെടുന്നു . മലബാറിന്റെ ജനജീവിതം , സംസ്‌കാരം , പുരാവൃത്തം , ഐതിഹ്യം, രാഷ്ട്രീയചരിത്രം, പ്രകൃതി എന്നിവയെ സംബന്ധിച്ച അടിസ്ഥാന വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്ന മലബാര്‍ മാന്വലിലെ ’ചരിത്രം’ എന്ന ഭാഗമാണ് ഈ കൃതി.Write a review on this book!. Write Your Review about മലബാറിന്റെ ചരിത്രം Other InformationThis book has been viewed by users 3372 times