Book Name in English : Malayalathinte Priyakavithakal Ulloor
ശബ്ദാഢ്യത്വത്തിൻ്റെയും അനുപമമായ കാവ്യസൗന്ദര്യത്തിൻ്റെയും ഭൂമികയാണ് ഉള്ളൂർ കവിതകൾ. അന്യാദൃശമായ അലങ്കാരപ്രയോഗത്താൽ ഉല്ലേഖഗായകൻ എന്ന അപരനാമത്തിൽ പ്രസിദ്ധനായി. പണ്ഡിതനും സാഹിത്യചരിത്രകാരനും ഭാഷാഗവേഷകനുമായ ഉള്ളൂരിൻ്റെ കഠിനസംസ്‌കൃതപദാവലി മലയാള കവിതയ്ക്ക് മുതൽക്കൂട്ടായി. പുരാണകഥാമുഹൂർത്തങ്ങളിലെ ഭാരതീയ ധർമ്മനീതികൾ കാല്പനികഭംഗിയോടെ ഉൾച്ചേർത്ത ചരിത്രമുഹൂർത്തങ്ങൾ, മലയാളകാവ്യനഭസ്സിൽ നവപ്രചോദനത്തിന് വഴിയൊരുക്കി. ഉച്ചനീചത്വങ്ങൾക്കെതിരെയുള്ള ജിഹ്വയായി. ഇംഗ്ലീഷ് പദങ്ങൾ ആദ്യമായി ഉപയോഗിച്ച് കവിതകൾക്ക് നവഭാവുകത്വം നൽകി. ക്ലാസ്സിക്ക് കാലഘട്ടത്തെ കാവ്യഗരിമയാൽ സമ്പുഷ്ടമാക്കിയ മഹാകവി ഉള്ളൂരിന്റെ തെരഞ്ഞെടുത്ത കവിതകളുടെ സമാഹാരം.Write a review on this book!. Write Your Review about മലയാളത്തിന്റെ പ്രിയകവിതകള്‍ - ഉള്ളൂര്‍ Other InformationThis book has been viewed by users 43 times