Book Name in English : Malayalathinte Suvarna Kathakal T Padmamabhan
മരണമില്ലത്ത കഥകളാണ് ടി പത്മനാഭന്‍ എഴുതിയത്. പൂക്കളും, ചെടികളും ജീവജാലങ്ങളും മൃഗങ്ങളും മനുഷ്യരും, നിറഞ്ഞ ഒരു കഥാലോകമാണ് അദ്ദേഹം തിരഞ്ഞെടുത്തത്. ചരിത്രത്തിന്റെ സംഘര്‍ഷഭരിതമായ ഏതൊരുവഴിത്തിരിവിലും ജീവിതത്തിന്റെ പ്രകാശം കെടുത്താനകില്ല എന്ന് ടി പദ്മനാഭന്‍ വിശ്വസിക്കുന്നു. ലോകസാഹിത്യത്തിലെ ഉജ്ജ്വലരായ സാഹിത്യ പ്രതിഭകള്‍ക്കൊപ്പമാണ് ടി പദ്മനാഭന്റെ സ്ഥാനം. ആ കഥകള്‍ ഉയരങ്ങളില്‍ പാറുന്നു. പ്രശസ്തമായ ആ കഥകളുടെ പരിഛേദമാണ് സുവര്‍ണ്ണകഥകളുടെ ഈ താലത്തില്‍ സമര്‍പ്പിക്കുന്നത്.
ഗോട്ടീ-----------
ഭരണിനിറയെ ഗോട്ടികളാണ്.. പച്ചനിറത്തില്‍ വരകളോടുകൂടിയ വെളുത്തുരുണ്ട നല്ല ഒന്നാംതരം ഗോട്ടികള്‍! തൊടിയിലുള്ള വലിയ നെല്ലിക്കായോളം വലിപ്പമുണ്ട് ഓരോന്നിനും...കാണാനെന്തൊരുചന്തമാണ്. അതുവരെ അതോക്കെ എവിടെയായിരുന്നു? പീടികയുടെ ഉള്ളീലായിരിക്കും. ഇപ്പോള്‍ അവന്‍ കാണാന്‍ വേണ്ടീ പുറത്തെടുത്തു വെച്ചതാണ്. നോക്കിനില്‍ക്കെ ആഭരണി വലുതാവാന്‍ തുടങ്ങി.ആകാശത്തോളം വലുതായപ്പോള്‍ അവനും അതിനുള്ളില്‍ കടന്നു.
പാറപ്പുറത്തെ വീട്...........................
പാഷന്‍ ഫ്രൂട്ടിന്റെ ഇടതൂര്‍ന്ന പച്ചപന്തല്‍ വരാന്തയ്‌ക്കും നടുവിലത്തെ മുറിക്കും നല്ല കുളിരു നല്‍കി വൈകുന്നേരങ്ങളില്‍ ഞ്ഞാന്‍ പന്തലിന്റെ ചുവട്ടിലിരുന്ന് സമയം പോക്കി.അവിടെ എന്റെ ചുറ്റുമായി പച്ചക്കിളികള്‍ , മഞ്ഞക്കിളികള്‍, ബുള്‍ ബുളുകള്‍, അയോറകള്‍, തേന്‍ കിളികള്‍, പാവപ്പെട്ട ചപ്പിലക്കിളികള്‍, പക്ഷെ ഞാനുമായി ഏറ്റവുമടുത്ത ബന്ധംപുലര്‍ത്തിയത് രണ്ട് വണ്ണാത്തി പ്പുള്ളുകളായിരുന്നു; ഭാര്യയും ഭര്‍ത്താവും, മറ്റുള്ളവര്‍ ഇടയ്‌കു വന്നുപോകുമ്പോള്‍ ഇവര്‍ രണ്ടുപേരും സദാ വള്ളിയുടെ പടര്‍പ്പുകളില്‍ തന്നെയായിരുന്നു. എനിക്കുവേണ്ടി ഇവരെപ്പോഴും പാട്ടുപാടി എന്റെ വളരെ അടുക്കെ വന്ന് ഞാന്നു കിടക്കുന്ന വള്ളികളില്‍ ഊഞ്ഞാലാടുകയും ചെയ്തു..................
“പ്ത്മനാഭന്റെ ആഖ്യാനശില്പം ക്ഷേത്ര കലയുടെ സുസൂഷ്മ സുഭഗത പ്രകടിപ്പിക്കുന്നു.വാക്കുകള്‍ നദിയിലൊഴുകിവരുന്ന വിളക്കുകളായി തീരുന്നു..ആസ്വദിച്ചുകഴിഞ്ഞാല്‍ വിസ്മരിക്കപ്പെടുന്ന കഥ പത്മനാഭന്‍ എഴുതുന്നില്ല.”
---- കെ പി അപ്പന്‍.Write a review on this book!. Write Your Review about മലയാളത്തിന്റെ സുവര്‍ണ്ണ കഥകള്‍ ടി പത്മനാഭന്‍ Other InformationThis book has been viewed by users 3959 times