Book Name in English : Malayaliyuda Desakalangal
ആകലിന്റെയും ഇല്ലാതാകലിൻ്റെയും ആകത്തുകയാണ് ഭൂതം. ഭൂതത്തെ, ആകലിന്റെ അഖാനം വർത്തമാനമാക്കുന്നു. വർത്തമാനത്തിൻ്റെ ഉണ്ടാവലിനെ വിശദീകരിക്കുകയാണ് ചരിത്ര രചനയുടെ ലക്ഷ്യം എന്ന നിലപാടാണ് ഈ കൃതി സ്വീകരിച്ചിരിക്കുന്നത്. എന്നാൽ ഇത് ചരിത്രമല്ല. ചരിത്രത്തിന്റെ വർത്തമാനമാണ്. വർത്തമാനത്തിൻ്റെ ചരിത്രമെന്നും പറയാം.
പഠിച്ചുതെളിഞ്ഞ ഒരു ചരിത്രകാരൻ സ്വതന്ത്രവും സർഗ്ഗാത്മകവുമായ ചിന്തകളാണി പുസ്‌തകം. ലളിതമായ ആവിഷ്‌കാരം.
ഭാവാനുസങ്കീർത്തനംപോലെ ഹൃദ്യം. തെളിവുസാമഗ്രികളുടെ അകമ്പടിയില്ല. രീതിശാസ്ത്ര പ്രകടനമില്ല. സൈദ്ധാന്തിക പരിവേഷമില്ല. സിദ്ധാന്തങ്ങളും വ്യാഖ്യാന ശാസ്ത്രങ്ങളും ഒതുങ്ങിവാങ്ങി അകലെയാണ്. പക്ഷെ അവയുടെ വാചിക ശബ്ദകോലാഹലങ്ങളരങ്ങൊഴിഞ്ഞിട്ടും ബാക്കി നിൽക്കുന്ന ഭാവ പ്രഭാവങ്ങളുടെ നിറസാന്നിധ്യം ഓരോ വരിയിലുമുണ്ട്. വേറിട്ടൊരു പഠനമാണിത്. സമീപനരീതിയിലും ആവിഷ്‌കാരത്തിലും ഇതിനുസമം മറ്റൊന്നും മലയാളത്തിലില്ല.
രാജൻ ഗുരുക്കൾ
Write a review on this book!. Write Your Review about മലയാളിയുടെ ദേശകാലങ്ങൾ Other InformationThis book has been viewed by users 51 times