Book Name in English : mahabharatham
ഹാഭാരതത്തിന്റെ അതിബൃഹത്ത്വം കാരണം ഭാരത സംക്ഷേപ കൃതികള്‍ കുട്ടികളെ മാത്രമല്ല മുതിര്‍ന്ന വരെയും ആകര്‍ഷിച്ചു പോന്നിട്ടുണ്ട്. ഇവിടെ അവതരിപ്പിക്കപ്പെടുന്ന കൃതി സംക്ഷേപണ ശാഖയില്‍ ഏറ്റവും നവമായി വിരിഞ്ഞ കമനീയമായൊരു പുഷ്പമാണ്. സംക്ഷേപണത്തിന്റെ ജീവന്‍ ത്യാജ്യഗ്രാഹ്യ വിവേചന മാണെന്ന ബോധം ബാലചന്ദ്രനുണ്ട്. ബാലചന്ദ്രന്‍റെ ഈ സംക്ഷേപണം ഭാരതസന്ദേശത്തെ പ്രോദ്ദീപ്തമാക്കുവാന്‍പറ്റിയ ഒരു ഉദ്യമമത്രേ. അവസ്ഥാഭേദം കൂടാതെ എല്ലാവര്‍ക്കും പ്രയോജനപ്പെടുന്ന ഒരു അന്വാഖ്യാനം ആണ് ഇത്. പ്രസന്നവും ലളിതവുമായ ശൈലിയില്‍ എഴുതപ്പെട്ട ഈ ഗദ്യഗ്രന്ഥത്തില്‍ എല്ലായിടത്തും മഹാഭാരതത്തിന്റെ ഹൃദ്സ്പന്ദം പ്രകടമാണ്. ജീവിതത്തില്‍ ജയം നേടാന്‍ പരക്കം പായുന്ന പുതിയ തലമുറ ജയാഖ്യമായ ഇതിഹാസത്തിന്റെ വിജയപൂര്‍വ്വമായ ഈ സംഗ്രഹത്തിലൂടെ സഞ്ചരിച്ച് തങ്ങളുടെ അന്വേഷണലക്ഷ്യം പ്രാപിക്കട്ടെ.Write a review on this book!. Write Your Review about മഹാഭാരതം Other InformationThis book has been viewed by users 4290 times