Book Name in English : Mathrubhumi Yearbook Plus-2025 Malayalam
മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2025 – പി.എസ്.സി.യുടെ എല്‍.ഡി.സി. അടക്കമുള്ള നിരവധി പ്രധാന മത്സരപരീക്ഷകള്‍ അടുത്തിരിക്കുന്ന സമയത്താണ് പഠിതാക്കള്‍ക്കുള്ള മാര്‍ഗനിര്‍ദേശവുമായി മാതൃഭൂമി മലയാളം ഇയര്‍ബുക്ക് പ്രസിദ്ധീകരിക്കുന്നത്. മാറിയ മത്സരപരീക്ഷകള്‍ക്ക് വരുന്ന മാതൃകയിലുള്ള ചോദ്യങ്ങളും ഉത്തരങ്ങളും ഇത്തവണത്തെ ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതുപോലെ കെ.എ.എസ്. പരീക്ഷയില്‍ വിജയിക്കാനുള്ള എളുപ്പവഴികള്‍ മുന്‍ റാങ്ക് ജേതാക്കള്‍ വെളിപ്പെടുത്തുന്നതും വായിക്കാം.
ഇന്ത്യ പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന വര്‍ഷത്തില്‍ ഇതുവരെയുള്ള തിരഞ്ഞെടുപ്പുകളുടെ സമ്പൂര്‍ണചരിത്രം ഇയര്‍ബുക്കില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയുടെ ജനസംഖ്യയിലെ ഒന്നാംസ്ഥാനം,നിയമപരിഷ്‌കരണം,ആറുപതിറ്റാണ്ടിന്റെ ബഹിരാകാശ ചരിത്രം,കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയുടെ കാരണങ്ങള്‍,പരിസ്ഥിതി സൗഹൃദകൃഷി തുടങ്ങി സമകാലികമായി ചര്‍ച്ച ചെയ്യപ്പെട്ട വിവിധ വിഷയങ്ങളെക്കുറിച്ച് വിദഗ്ധര്‍ എഴുതുന്ന നിരവധി ലേഖനങ്ങളും ഇയര്‍ബുക്കില്‍ വായിക്കാം. കേരളത്തിലെ ഇതുവരെയുള്ള മന്ത്രിസഭകളുടെ സമ്പൂര്‍ണ വിവരങ്ങള്‍,കേരളത്തിലെ പുഴകളെക്കുറിച്ചുള്ള അറിവുകള്‍,ശാസ്ത്രത്തിന്റെ ഒരു നൂറ്റാണ്ടില്‍ സംഭവിച്ച പ്രധാന മുന്നേറ്റങ്ങള്‍ തുടങ്ങി മത്സരപരീക്ഷകള്‍ക്ക് യോജിച്ച വിധത്തിലുള്ള വിവരങ്ങള്‍ ഇത്തവണത്തെ ഇയര്‍ബുക്കില്‍ ക്രോഡീകരിച്ച് നല്‍കിയിട്ടുണ്ട്.
കൂടാതെ ചരിത്രം,ഭൂമിശാസ്ത്രം,ജില്ലകള്‍,സംസ്ഥാനങ്ങള്‍,കേന്ദ്രഭരണപ്രദേശങ്ങള്‍,സമ്പദ്ഘടന,ഭരണഘടന,സംസ്‌കാരം,കായികം,ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിലെ അടിസ്ഥാന വിവരങ്ങളും ഇയര്‍ബുക്കില്‍നിന്ന് കണ്ടെത്താം.Write a review on this book!. Write Your Review about മാതൃഭൂമി ഇയര്‍ബുക്ക് പ്ലസ് 2025 -മലയാളം- Other InformationThis book has been viewed by users 14 times