Book Name in English : Mundakankoythum Mulayarippayasavum
മദ്ധ്യകേരളത്തിൽ പെരുമ്പാവൂരിന്റെ പരിസരഭൂമികയായ, വളയൻചിറങ്ങരയിൽ പകലന്തിയോളം പാടത്തും പറമ്പിലും പണിയെടുത്ത് രാത്രിയിൽ കുട്ടയും വട്ടിയും കുടയും നെയ്ത് പട്ടിണികൂടാതെ കഴിയാൻ വക കണ്ടെത്തുക. അയിത്തം കല്പിച്ച് സമൂഹം പടിക്കു പുറത്ത് നിർത്തിയ ഒരു ജനതയുടെ അതിജീവനത്തിന്റെ കഥ, മാധവൻ എന്ന വ്യക്തിയുടെ ജീവിത വിജയത്തിന്റെ ചിത്രീകരണത്തിലൂടെ ഹൃദ്യമായി അവതരിപ്പിക്കുന്ന ആത്മകഥ. കേവലമായ സാമൂഹ്യവ്യവസ്ഥയിൽനിന്ന് സ്വയം പ്രതിരോധിച്ചുകൊണ്ട് കീഴാളജീവിതത്തിന്റെ തീക്ഷ്ണതയും ദൈന്യതയും മറികടന്ന ഒരു മനുഷ്യന്റെ ജീവിതകഥ. ഇത് ഒരേസമയം മണ്ണിനോട് മല്ലടിച്ച് മുന്നേറിയ ഒരു തൊഴിലാളിയുടെയും പിന്നീട് സ്വയം ആർജിച്ചെടുത്ത ഉദ്യോഗത്തിന്റെ ഉന്നതപടവുകൾ കയറിയ ഒരു സർക്കാർ ജീവനക്കാരന്റെയും അനുഭവരേഖ.Write a review on this book!. Write Your Review about മുണ്ടകൻകൊയ്ത്തും മുളയരിപ്പായസവും Other InformationThis book has been viewed by users 84 times