Book Name in English : Muthassiye Njan Vayikkan Padippichathum Mattu kathakalum
തനിക്ക് അക്ഷരമാല പഠിക്കണമെന്ന് മുത്തശ്ശി പറഞ്ഞാൽ നിങ്ങളെന്തു ചെയ്യും? ഇന്ത്യൻ പ്രസിഡന്റ് നിങ്ങളെ ഒരു ട്രെയിൻ യാത്രയ്ക്കു ക്ഷണിച്ചാലോ? അല്ലെങ്കിൽ ടീച്ചർ നിങ്ങൾക്ക് അർഹിച്ചതിലുമധികം മാർക്കു നൽകിയാൽ? ഇതുപോലെ അസംഖ്യം ചോദ്യങ്ങൾക്കുള്ള അതീവഹൃദ്യമായ വിശദീകരണമാണ് ഈ പുസ്തകം നിറയെ.
സാമൂഹികപ്രവർത്തകയും പ്രശസ്ത എഴുത്തുകാരിയുമായ സുധാ മൂർത്തി സ്വന്തം ജീവിതത്തിൽനിന്ന് അടർത്തിയെടുത്ത മുഹൂർത്തങ്ങളാണ് അവയോരോന്നും. ഓരോ കഥയ്ക്കും ഗുണപാഠങ്ങളുടെ മുഴക്കമുണ്ട്. നർമത്തിൽ ചാലിച്ച എഴുത്ത്. കർമങ്ങളിൽ വഴികാട്ടിയാവുന്ന ഉൾക്കാഴ്ചകൾ.
സ്വപ്നങ്ങൾ സത്യമാകണമെങ്കിൽ ശരിയെന്നു വിശ്വസിക്കുന്ന കാര്യങ്ങൾ ശങ്കകൂടാതെ ചെയ്യേണ്ടതിന്റെ പ്രാധാന്യം ഈ പുസ്തകം പകർന്നു നൽകുന്നു.Write a review on this book!. Write Your Review about മുത്തശ്ശിയെ ഞാൻ വായിക്കാൻ പഠിപ്പിച്ചതും മറ്റു കഥകളും Other InformationThis book has been viewed by users 19 times