Book Name in English : Moideen Kanchana Mala
മൊയ്തീന്റേയും കാഞ്ചനയുടേയും പ്രണയയാഗത്തിന് ചരിത്രത്തിലോ സാഹിത്യത്തിലോ പൂര്‍വമാതൃകകളില്ല. ആശാന്റെ നായികാനായകന്മാര്‍ സ്ഥിര സൗഹൃദംകൊണ്ട് രേവാനദിയുടെ ധന്യതയായിത്തീരുന്നുണ്ട് ലീലയില്‍. ഇരുവഴിഞ്ഞിപ്പുഴയ്ക്കുമുണ്ട് അങ്ങനെയൊരു സ്വാര്‍ഥതാഭാവം. അനശ്വരതയിലേക്കു നീളുന്ന ഒരു പ്രേമകഥയുടെ ആലാപനശ്രുതി അതിന്റെ മലവെള്ളപ്പാച്ചിലിലും വേറിട്ടു കേള്‍ക്കാം. ചിതയില്‍ വേവാതെ വളര്‍ന്ന പ്രണയത്തിന്റെ സുഗന്ധം നാടെങ്ങും പരന്ന കഥ ചരിത്രം ഏറ്റുപറഞ്ഞുകൊണ്ടിരിക്കുന്നു. ആദ്യമായി അതിന് എഴുത്തിന്റെ രൂപം നല്കുകയാണ് പി.ടി. മുഹമ്മദ് സാദിഖ്. യത്തീമിന്റെ നാരങ്ങാമിഠായിയിലൂടെ പ്രവാസികളുടെ ഉള്ളുരുക്കം ആവിഷ്‌കരിച്ച സാദിഖ് കാഞ്ചനമാലയുടെ പ്രേമാഗ്‌നി നെരിപ്പോടില്‍ പകരുന്നു.Write a review on this book!. Write Your Review about മൊയ്തീന്‍ കാഞ്ചനമാല -ഒരപൂര്‍വ പ്രണയജീവിതം Other InformationThis book has been viewed by users 7717 times