Book Name in English : Mohiniyattam Charithram Sindhadham Prayogam
പഠിച്ചുറപ്പിച്ചത് രംഗത്തില്‍ പ്രയോഗിക്കുവാന്‍ ഏറെ പണിപ്പെടേണ്ടതില്ല . എന്നാല്‍ സദസ്യര്‍ കാണുകയും ആസ്വദിക്കുകയും ചെയ്യുന്ന ആ ദൃശ്യാനുഭവം കടലാസില്‍ രേഖപ്പെടുത്തുന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ് . മോഹിനിയാട്ടത്തില്‍ ഇതിന് മുമ്പ് ആരും ഇത് ചെയ്തിട്ടില്ല . സത്യഭാമ വളരെ ശ്രമസാധ്യമായ ആ കൃത്യം വിജയകരമായി നിര്‍വഹിച്ചിരിക്കുന്നു . ചൊല്‍ക്കെട്ടിന്റെയും ജതിസ്വരത്തിന്റെയും വര്‍ണത്തിന്റെയും പദങ്ങളുടെയും തില്ലാനയുടെയും പ്രയോഗം എല്ലാ സൂക്ഷ്മാംശങ്ങളോടും കൂടി ഇതില്‍ രേഖപ്പെടുത്തിയിട്ടുണ്ട് . കിള്ളിമംഗലം വാസുദേവന്‍ നമ്പൂതിരിപ്പാട്.കലാമണ്ഡലം സത്യഭാമയുടെ ജീവിതാനുഭവങ്ങളിലൂടെയും സഞ്ചരിക്കുമ്പോള്‍ അത് മോഹിനയാട്ടം എന്ന നൃത്തരൂപത്തിന്റെ നവോത്ഥാനത്തിന്റെയും കൂടി ചരിത്രരേഖയാകുന്നു. ഒപ്പം കലാമണ്ഡപം ലതികാ മോഹന്‍ദാസും ചേരുമ്പോള്‍ മോഹിനിയാട്ടത്തിന്റെ പുതിയ രംഗപാഠങ്ങളും അവയുടെ വിശദാംശങ്ങളും ഉള്‍ച്ചേര്‍ന്ന സമഗ്രവും അപൂര്‍വവുമായ പുസ്തകമായി ഇത് മാറുന്നു . കലാവിദ്യാര്‍ഥികള്‍ക്കും നൃത്തസ്‌നേഹികള്‍ക്കും ഏറെ പ്രയോജനകരമായ പുസ്തകം.Write a review on this book!. Write Your Review about മോഹിനിയാട്ടം - ചരിത്രം സിദ്ധാന്തം പ്രയോഗം Other InformationThis book has been viewed by users 2305 times