Book Name in English : Yaad Na Jaye
ഒരു കാലഘട്ടത്തിന്റെ ഹൃദയസ്പന്ദനമായിരുന്നു മുഹമ്മദ് റഫി. ദൈവം കനിഞ്ഞനുഗ്രഹിച്ച നാദബ്രഹ്മത്തിലൂടെ, ജാതി മത ഭാഷാ ചിന്തകൾക്കതീതമായി മനുഷ്യരാശിയെ ബന്ധിപ്പിച്ചുനിർത്താൻ കഴിഞ്ഞ അതുല്യപ്രതിഭ. സംഗീതത്തിലെ
ദൈവികാംശം തന്റെ ആരാധകർക്കു പകർന്നുനൽകിയ അമരഗായകൻ. ആ മഹദ് വ്യക്തിയുടെ ജീവിതയാത്രയിലെ ഒളിമങ്ങാത്ത ഏതാനും അനുഭവങ്ങളും ധന്യമുഹൂർത്തങ്ങളുമാണ് ഈ ഗ്രന്ഥത്തിൽ രവിമേനോൻ പ്രതിപാദിക്കുന്നത്. മുഹമ്മദ് റഫിയുമായി ബന്ധപ്പെട്ടുകൊണ്ട് ഈ പുസ്തകത്തിൽ പറയുന്ന കഥകളെല്ലാംതന്നെ ആരാധകർക്ക് പുതിയ അറിവുകളും അനുഭവങ്ങളുമായിരിക്കും. സത്യസന്ധവും ലളിതവുമായ രവിമേനോന്റെ രചനാശൈലിയുടെ ഒഴുക്കിൽ അനുവാചകരും ലയിച്ചുചേരുമെന്ന കാര്യത്തിൽ എനിക്കു സംശയമില്ല.
– ഹരിഹരൻ (ചലച്ചിത്രസംവിധായകൻ)
രവിമേനോന്റെ ആദ്യത്തെ റഫി പുസ്തകം.Write a review on this book!. Write Your Review about യാദ് ന ജായേ Other InformationThis book has been viewed by users 920 times