Book Name in English : U A Khaderinte Therenjedutha kadhakal I
പ്രാകൃതവിശ്വാസാചാരങ്ങളും, അനുഷ്ഠാനങ്ങളും,
നാടോടിവഴക്കങ്ങളും, ദേശപുരാവൃത്തങ്ങളും,
ഐതിഹ്യപ്പൊരുള്‍വിളയും ഗ്രാമവാഴ്വുകളിലെ
ഇരുള്‍ക്കാവുകളും, അദിദേവതാ സങ്കല്പമൂര്‍ത്തികളും,
ഉള്‍ത്തുടിപ്പുണര്‍ത്തുന്ന കഥകളുടെ അലൗകിക
നിലപാടുതറ-തട്ടകം-അവിടെ കാലൂന്നി നിന്ന് കഥകള്‍
മെനഞ്ഞ് ചൊല്ലിപ്പറഞ്ഞെഴുതിപ്പൊലിപ്പിച്ച കഥാകൃത്താണ്
യു.എ. ഖാദര്‍. ആഗോളീകരിക്കപ്പെട്ട പുതുകാല
കലാഗണനയില്‍ മതനിരപേക്ഷമായ പ്രാദേശിക
ഭാഷാസത്യങ്ങളുടെ വീണ്ടെടുപ്പും പ്രതിരോധവുമാണ്
ഖാദര്‍ക്കഥകളുടെ മൗലികമുദ്ര. വേറിട്ട എഴുത്തുചാലുകള്‍
തിടംവെച്ചൊഴുകുന്ന കലാസ്വരൂപത്തില്‍നിന്നും
തിരഞ്ഞെടുക്കപ്പെട്ട ഒരു സമാഹാരം.
കഥ സാമൂഹിക ജീവിതസത്തയെന്നറിയുന്ന പറച്ചില്‍ പാരമ്പര്യങ്ങളുടേയും, ദേശപ്പോരിശകളുടേയും പുരാവൃത്തങ്ങളുടേയും സ്രഷ്ടാവായ യു.എ. ഖാദര്‍ ഒരേസമയം ഒന്നാന്തരമൊരു കാണിയും മഹാജീവിതനാടകങ്ങളുടെ അവതരത്തില്‍ സ്വയമേവ ഉള്‍പ്പെട്ട് ഇഴചേര്‍ത്തിരിക്കുന്ന കഥാപാത്രവുമാകുന്നു. കഥാകാരന്‍ കാണിയും കാഴ്ചയുമാകുന്ന എഴുത്താണ് ഈ തിരഞ്ഞെടുത്ത ഖാദര്‍ സമാഹാരത്തില്‍. മാനവികമായ പ്രേരണകളാണ് ഈ കഥകളുടെ അടിസ്ഥാന കണിമൊഴിചോദന. പ്രതിജനഭിന്നവിചിത്രമായ മനുഷ്യജന്മത്തിന്റെ വേരുറപ്പും ആരുറപ്പുമാണ് കഥകളുടെ ഊര്‍ജ്ജം.
Write a review on this book!. Write Your Review about യു എ ഖാദറിന്റെ തിരഞ്ഞെടുത്ത കഥകള്‍ ഒന്നാംഭാഗം Other InformationThis book has been viewed by users 1859 times