Book Name in English : Yuvathwam Jwalichuyarnna Kalam
ഭാസുരേന്ദ്രബാബുവിൻ്റെ ഈ ഓർമ്മക്കുറിപ്പുകൾ അദ്ദേഹം ധീരമായി നയിച്ച രണ്ട് സമരങ്ങളുടെ ചരിത്രരേഖകളാണ്.
രണ്ടും ജനാധിപത്യത്തിന്റെ മൗലി കമായ അന്തസ്സത്തയെ സംരക്ഷിക്കുന്നതിനും ഉയർത്തിപ്പിടിക്കുന്നതിനും വേണ്ടിയുള്ള
സമരങ്ങൾ ആയിരുന്നു. അവയിൽ ഒന്ന് ഇന്ത്യൻ ജനാധിപത്യ ത്തെ റദ്ദ് ചെയ്ത ദേശീയ അടിയന്തരാവസ്ഥക്കെതിരെ തീവ്ര
ഇടതുപക്ഷ രാഷ്ട്രീയത്തെ മുൻനിർത്തി കേരളീയ യുവത്വം ജീവിതം ബലിയർപ്പിക്കാൻ തയ്യാറായി ജ്വലിച്ചുയർന്ന രാഷ്ട്രീയ
സമരം ആയിരുന്നു. മറ്റൊന്ന് മലയാളി യുടെ സാംസ്കാരിക ചരിത്രത്തിൽ ഭാവുകത്വപരമായ ഒരു പരിവർത്തന ത്തിന് വാതിൽ
തുറന്ന ജനകീയ സാംസ്ക്‌കാരിക വേദി യുമായി ബന്ധപ്പെട്ട രാഷ്ട്രീയപ്രാധാന്യമുള്ള ഒരു ആശയ സമരം ആയിരുന്നു. ഒരു മുൻ
നക്സ ലൈറ്റിന്റെ സാഹസികവും സംഘർഷ പൂർണവും ഉദ്വേഗജനകവുമായ ജീവി താനുഭവ വിവരണമായി സാധാരണഗതിയിൽ
വായിച്ചുപോയേക്കാവുന്ന ഭാസുരേന്ദ്രബാബുവിൻ്റെ ഈ ഓർമ്മക്കുറിപ്പുകൾ, അതിനപ്പുറം ഇന്നും പ്രസ ക്തമായ ചില രാഷ്ട്രിയ സൈദ്ധാന്തിക
പ്രശ്‌നങ്ങളെ അഭിസംബോധന ചെയ്യുന്ന രേഖകളായി നമ്മോടൊപ്പം സഞ്ചരിക്കുന്നു.
Write a review on this book!. Write Your Review about യുവത്വം ജ്വലിച്ചുയർന്ന കാലം Other InformationThis book has been viewed by users 31 times