Book Name in English : Yogaarnnavam
പ്രധാനപ്പെട്ട എല്ലാ വൈദ്യപുസ്‌തകങ്ങളേയും പരിശോധിച്ചു പ്രസിദ്ധങ്ങളും ഫലപ്രദങ്ങളുമായ മിക്കയോഗങ്ങളേയും -മുഴുവൻ
എന്നുതന്നെ പറയാം- ഇതിൽ ചേർത്തിട്ടുണ്ട്. അതിനാൽ യോഗങ്ങളെക്കണ്ടുപിടിയ്ക്കാനായി ഇനി ആർക്കും വൈദ്യപുസ്‌തകങ്ങളിൽ
തപ്പിത്തടയേണ്ട ആവശ്യമില്ല ഓരോ യോഗത്തിന്നുമുള്ള കഷായത്തിൻ്റെയും കല്ക്കത്തിന്റെയും മരുന്നുകൾ വേർതിരിച്ച്, ഓരോന്നിന്നും
വഴിയ്ക്കുവഴി നമ്പറിട്ട് ചേർത്തിരിയ്ക്കുന്നു മരുന്നുകൾ തൂക്കിയെടുക്കുമ്പോൾ ആകെ എത്ര എണ്ണമുണ്ടെന്നു ക്ഷണത്തിൽ മനസ്സിലാക്കുന്നതിനും,
അവയെ നിരത്തിവെച്ച് ഒത്തുനോക്കുന്നതിന്നും ഇതു പ്രത്യേകം സൌകര്യമായിരിയ്ക്കും കുരുക്കളയുക, തൊലി നീക്കുക, ആരും മൊരിയും കളയുക
, ശുദ്ധി ചെയ്യുക മുതലായ സംസ്ക്കാരങ്ങൾ ഏതെല്ലാം ഔഷധങ്ങൾക്കാണ് അവശ്യം ആവശ്യമായിട്ടുള്ളതെന്നുള്ള സംഗതിയും അതാതിടത്തു പ്രത്യേകം
പറഞ്ഞിട്ടുണ്ട്. ഓരോ യോഗത്തിലും കഷായമരുന്നുകളും കല്ക്കമരുന്നുകളും എത്ര വീതം തൂക്കിയെടുക്കണമെന്നും, എത്ര വെള്ളത്തിലാണ് കഷായം
വെയ്ക്കുകയൊ അരച്ചുകലക്കുകയൊ ചെയ്യേണ്ടതെന്നും, എത്ര വറ്റിയ്ക്കണമെന്നും, എത്ര നെയ്യാണു ചേർക്കേണ്ടതെന്നും, പാലൊ മറ്റു വല്ല ദ്രവ്യങ്ങളൊ
ചേർക്കേണ്ടതുണ്ടെങ്കിൽ എപ്പോൾ എത്ര വേണമെന്നും, പാത്രപാകമുണ്ടെങ്കിൽ - എന്ത് എത്ര എപ്പോൾ എങ്ങിനെ-ചേർക്കണമെന്നും, എന്തു പാകത്തിലാണ്
അരിയ്ക്കേണ്ടതെന്നും മറ്റുമുള്ള സകല വിവരങ്ങളും ഓരോ യോഗത്തിന്നും പ്രത്യേകം പ്രത്യേകം ചേർത്തിരിയ്ക്കുന്നു.
പഞ്ചാംഗം പുസ്‌തകശാല
Write a review on this book!. Write Your Review about യോഗാർണ്ണവം Other InformationThis book has been viewed by users 47 times