Book Name in English : Randamoozham: M T yude Dharmavilopangal
എം.ടി.യുടെ ’രണ്ടാമൂഴം’ യഥാർത്ഥത്തിൽ വ്യാസന്റെ മഹാഭാരതത്തെ ആശ്രയിച്ചുള്ള കൃതിയല്ല. അതിലെ തൊണ്ണൂറ്റഞ്ച് ശതമാനം ആശയങ്ങളും ഇരാവതി കാർവെയുടെ ’യുഗാന്ത’യിലേതാണ്. വ്യാസന്റെ കഥാപാത്രങ്ങളെ നരവംശശാസ്ത്രപരമായി സമീപിച്ച് താൻതന്നെ എഴുതിയ ’മഹാഭാരത പഠനങ്ങൾ’ ആണ് നോവൽ രചനയ്ക്ക് കാർവെ ആധാരമാക്കിയത്. ഇതിഹാസകാരനായ വ്യാസന്റെ അടിസ്ഥാനരചനയെ നിരാകരിച്ച്, അതിനുപകരം കാർവെയുടെ പുസ്‌തകത്തിലെ പലയിടങ്ങളിൽ നിന്നും ആശയങ്ങൾ പെറുക്കിയെടുത്ത് നോവൽ രൂപം മെനയുകയാണ് എം. ടി. ചെയ്‌തിരിക്കുന്നത്. ബെഞ്ചുകൾ അടുക്കിക്കൂട്ടി സ്‌റ്റേജുണ്ടാക്കുന്നതു പോലെ ശുഷ്‌കവും ദരിദ്രവും ശിഥിലവുമായ ഒരു നിർമിതിയായിപ്പോയി രണ്ടാമൂഴം എന്നു പറയാതിരിക്കാനാവില്ല.“ എം.ടി.യുടെ രണ്ടാമൂഴത്തിനെതിരെ കാര്യകാരണസഹിതം വാദിക്കുന്ന നിശിതമായ വിമർശനഗ്രന്ഥം.Write a review on this book!. Write Your Review about രണ്ടാമൂഴം - എം.ടി.യുടെ ധർമവിലോപങ്ങൾ Other InformationThis book has been viewed by users 46 times