Book Name in English : Randum Randum Anchu
കൃത്യതയുടെ വിഷയമാണ് ഗണിതശാസ്ത്രം. മറ്റ് ശാസ്ത്രവിഷയങ്ങളിലെ ചോദ്യങ്ങള്‍ക്ക് വ്യത്യസ്തമായ ഉത്തരങ്ങള്‍ ഉണ്ടെങ്കിലും ഗണിതശാസ്ത്രത്തിലെ ചോദ്യങ്ങള്‍ക്ക് ഒരേ ഒരു ഉത്തരം മാത്രമേ ലഭിക്കുകയുള്ളു എന്നാണ് സാധാരണ വിശ്വാസം. എന്നാല്‍ സന്ദര്‍ഭത്തിനനുസരിച്ചും കാലത്തിനനുസരിച്ചും ഒരു ചോദ്യത്തിന് വ്യത്യസ്ത ഉത്തരങ്ങള്‍ ലഭിക്കുക സ്വാഭാവികമാണ്. കര്‍ക്കശ വിഷയമായ ഗണിതത്തിലും ഇപ്രകാരം ഉത്തരങ്ങളില്‍ മാറ്റം വരാം എന്ന് സാക്ഷ്യപ്പെടുത്തുന്ന
രചനയാണ് രണ്ടും രണ്ടും അഞ്ച്. ശമ്പളക്കണക്ക്, വഴിയുടെ പ്രശ്നം, ഒഴിവാക്കിയ സംഖ്യ, മൂന്നിനേക്കാള്‍ വലുത് രണ്ട്, തീപ്പെട്ടിക്കമ്പ് പ്രശ്നം, നിറമുള്ള മുഖങ്ങള്‍, ഡ്രൈവിങ്ങും കണക്കും തുടങ്ങി ബുദ്ധിയെ ഉദ്ദീപിപ്പിക്കുന്ന ഒട്ടേറെ കണക്കുകള്‍ രസകരമായി അവതരിപ്പിക്കുന്ന കൃതി.Write a review on this book!. Write Your Review about രണ്ടും രണ്ടും അഞ്ച് Other InformationThis book has been viewed by users 18 times