Book Name in English : Ramayanathile Kathapathrangal
‘രാമായണം’ എന്ന വാക്കിന് ‘രാമന്റെ സഞ്ചാരം’ എന്നാണ് അര്‍ഥം. ധര്‍മമാര്‍ഗത്തിലൂടെയുള്ള ആ സഞ്ചാരമാണ് കാവ്യരൂപത്തില്‍ 24,000 ശ്ലോകങ്ങളിലൂടെ, ഏഴു കാണ്ഡങ്ങളിലൂടെ ‘വാല്മീകിരാമായണ’ത്തില്‍ ഇതള്‍വിടര്‍ന്നത്. ആദികവിയായ വാല്മീകിയില്‍ തുടങ്ങി ശ്രീരാമ പുത്രന്മാരായ ലവകുശന്മാരില്‍ അവസാനിക്കുന്ന ഈ കൃതി, തിരഞ്ഞെടുത്ത 32 കഥാപാത്രങ്ങള്‍ രാമായണഹൃദയത്തിലൂടെ നടത്തുന്ന ഒരു അയനമാണ്. രാമജന്മത്തിന്റെ അവതാരലക്ഷ്യവും രാമനാമത്തിന്റെ പുണ്യപ്രഭാവവും സ്വന്തം കഥകളിലൂടെ ഉരചെയ്കയാണ്, ശിഷ്ടരും ദുഷ്ടരുമായ കുറെ ഇതിഹാസകഥാപാത്രങ്ങള്‍ ഇവിടെ. ഇവരിലൂടെ രാമായണത്തിന്റെ പൂര്‍ണകഥയാണ് വായനക്കാരുടെ അകത്തളിരില്‍ നാരായമൂര്‍ച്ചയാലെന്നപോലെ എഴുതപ്പെടുന്നത്.
Write a review on this book!. Write Your Review about രാമായണത്തിലെ കഥാപാത്രങ്ങൾ Other InformationThis book has been viewed by users 33 times