Book Name in English : Ravanaayanam
ഇതിഹാസഗ്രന്ഥമായ രാമായണത്തിലെ രാവണപക്ഷത്തെ സമഗ്രമായി ആവിഷ്കരിക്കുന്ന നോവല്‍. സീത രാവണന് ആരായിരുന്നു എന്ന ചോദ്യത്തിന്‍റെ ഉത്തരമായി രാമായണത്തെ പുനരാവിഷ്കരിക്കുന്ന രചന. കീഴാളനായി ജനിച്ച രാവണന്‍റെ, രാജാവിന്‍റെ, അച്ഛന്‍റെ വേദനകള്‍. അതോടൊപ്പം സവര്‍ണ്ണാധിപത്യത്തിന്‍റെ ക്രൂരമുഖങ്ങളെ ചോദ്യം ചെയ്യുന്നു. തന്‍റെ ജനതയുടെ അവകാശം, ലങ്കയുടെ ഐശ്വര്യസമൃദ്ധി, സ്ത്രീസ്വാതന്ത്ര്യം എന്നിവയ്ക്കെല്ലാം പ്രാധാന്യം നല്‍കുന്ന രാവണന്‍റെ വൈശിഷ്ട്യം. ശ്രീരാമന്‍, ലക്ഷ്മണന്‍, സീത, മണ്ഡോദരി, ബാലി, സുഗ്രീവന്‍ തുടങ്ങിയവരെ രാവണന്‍റെ കണ്ണിലൂടെ മാത്രം അവതരിപ്പിക്കുന്ന അസാധാരണമായ നോവല്‍. പരാജയങ്ങളറിയാത്ത രാവണന്‍ സ്വന്തം മകളുടെ മുന്നില്‍ തോറ്റുപോകുന്ന കഥയാണിത്. മരണമില്ലാത്ത രാവണന്‍റെ ജീവിതം. കീഴാളന്‍ എന്നും കീഴാളനായി ജീവിക്കേണ്ടി വരുന്ന സമകാലജീവിതത്തെകൂടി അടയാളപ്പെടുത്തുന്ന രചന.Write a review on this book!. Write Your Review about രാവണായനം Other InformationThis book has been viewed by users 3885 times