Book Name in English : Rashtreeyam Jeevitham
തീവ്ര കമ്മ്യൂണിസ്റ്റ് നിലപാടില്‍ നിന്നും ജനാധിപത്യവാദിയിലേക്കുള്ള ഒരാളുടെ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ആന്തരികധാരയാണ് ഈ സംഭാഷണങ്ങളില്‍. കെ. വേണു എന്ന നക്‌സലൈറ്റില്‍ നിന്നും ജനാധിപത്യ വിശ്വാസിയായ മാനവവാദിയിലേക്കുള്ള ഈ പരിണാമത്തിന്റെ അടയാളങ്ങള്‍ കേരളത്തിന്റെ ഒരു കാലഘട്ടത്തെ ഉഴുതുമറിച്ച ചിന്തകളുടെ നേര്‍സാക്ഷ്യം കൂടിയാണ്. കെ. വേണുവിന്റെ വ്യക്തിജീവിതവും രാഷ്ട്രീയജീവിതവും ഇഴചേരുന്ന ഈ സംഭാഷണങ്ങളില്‍നിന്നും കേരളം പിന്നിട്ട നിര്‍ണായകമായൊരു കാലത്തിന്റെ കനല്‍പ്പാടുകളാണ് ചിതറിക്കിടക്കുന്നത്. വരും തലമുറയുടെ രാഷ്ട്രീയ പഠനങ്ങള്‍ക്കായി ഈ സംഭാഷണങ്ങള്‍ ഉപകരിക്കും. Write a review on this book!. Write Your Review about രാഷ്ട്രീയം ജീവിതം Other InformationThis book has been viewed by users 1516 times