Book Name in English : Ramro Nepal
റംറോ നേപ്പാള്‍ യാത്രയുടെ ഒരു പുസ്തകമാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വായിക്കാവുന്നത്. റംറോ നേപ്പാളില്‍ സഞ്ചാരം രാജ്യാതിര്‍ത്തി കടന്നു നീളുന്നു. പേരു സൂചിപ്പിക്കുന്നതുപോലെ മനോഹര നേപ്പാളിലേക്ക്. മനോഹാരിത നിറഞ്ഞ ദേശഭാഗമാണ് നേപ്പാള്‍. ഹിമാലയത്തിന്‍റെ മടിത്തട്ടില്‍ സ്ഥിതി ചെയ്യുന്ന നേപ്പാള്‍ പ്രകൃതി സൗന്ദര്യം കൊണ്ട് അനുഗ്രഹിക്കപ്പെട്ട ഇടമാണ്. ഒട്ടുവളരെ ചരിത്രപ്രാധാന്യവുമുണ്ട് നമ്മുടെ ഈ കുഞ്ഞു വലിയ അയല്‍പക്കക്കാര്‍ക്ക്. ശ്രീബുദ്ധന്‍റെ ജന്മസ്ഥലമായ ലുംബിനി ഇവിടെയാണ്. അത് മാത്രമോ, ഹിമാലയത്തിന്‍റെ വിവിധ കാഴ്ച്ചകള്‍, വന്യ സൗന്ദര്യമുള്ള പുഴകള്‍, കാടുകള്‍, ജലപാതങ്ങള്‍, ഗുഹകള്‍, തടാകങ്ങള്‍, അദ്ധ്വാനശീലരായ മനുഷ്യര്‍, അവരുടെ കൗതുകം തോന്നിക്കുന്ന ആരാധനകള്‍, സവിശേഷമായ ആചാരങ്ങള്‍....അങ്ങനെ എന്തെല്ലാം. ഒക്കെയും നമുക്ക് വാക്കുകളിലൂടെ കാണാം. ഒരു കഥയിലെന്ന പോലെയാണ് നാം നേപ്പാളിലേക്ക് സഞ്ചരിക്കുന്നത്.Write a review on this book!. Write Your Review about റംറോ നേപ്പാള്‍ Other InformationThis book has been viewed by users 1073 times