Book Name in English : Ramallah Njan Kandu
ഇരുപത്തിയൊന്നാം വയസ്സിൽ ബിരുദപഠനത്തിനായി കയ്‌റോയിലേക്ക് പോയ മുരീദ് ബർഗൂതിക്ക് 1967-ലെ അറബ്-ഇസ്രായേലി യുദ്ധത്തിന്റെ ഫലമായി ജന്മനാടായ റാമല്ലയിലേക്ക് മടങ്ങാൻ കഴിഞ്ഞില്ല. അടുത്ത മുപ്പതു വർഷക്കാലം വീടും നാടും നാളെയും നഷ്ടപ്പെട്ടവനായി ലോകത്തിന്റെ പലയിടങ്ങളിൽ അദ്ദേഹത്തിനു കഴിയേണ്ടിവന്നു. ആ അനുഭവത്തിന്റെ അതിതീവ്രമായ പറച്ചി ലാണ് റാമല്ല ഞാൻ കണ്ടു എന്ന ആത്മകഥ. നിഷേധിക്കപ്പെട്ട ചരിത്രവും കാൽക്കീഴിൽനിന്ന് എടുത്തുമാറ്റപ്പെട്ട മണ്ണുമുള്ള ഒരു ഫലസ്തീനിയുടെ അനുഭവം ആഡംബരങ്ങളും അത്യുക്തികളു മില്ലാതെ കവിയായ ബർഗൂതി എഴുതുന്നു. നാടുമാറ്റപ്പെട്ടവർ സ്വന്തം ഓർമ്മകൾക്കുകൂടി അന്യരായിത്തീരുന്നതെങ്ങനെയെന്ന് നാം വായിക്കുന്നു. ജീവിതത്തിൽ വിശ്വാസം ഉണർത്തുന്ന ആത്മകഥWrite a review on this book!. Write Your Review about റാമല്ല ഞാന്‍ കണ്ടു Other InformationThis book has been viewed by users 732 times