Book Name in English : Rebelukal
അച്ചടക്കത്തിന്റെ ക്ലാസ്സ് മുറികളില്‍ നിന്ന് ഇറങ്ങിനടക്കുന്നവര്‍ പിന്നീട് ആ ക്ലാസ്സ് മുറിയെയും വിദ്യാര്‍ദ്ധി സമൂഹത്തെയും വഴിനടത്താന്‍ പ്രാപ്തരാവുന്നു എന്നതാണ് റിബലുകളുടെ ചരിത്രം.സമൂഹത്തിന്റെ അന്തസത്ത ഉയര്‍ന്നത് ചോദ്യം ചോദിക്കാന്‍ ശീലിച്ച റിബലുകളുടെ കൂട്ടം തെറ്റിയ മേയലുകളാണെന്ന് ഈ പുസ്തകം ഓര്‍മ്മിപ്പിക്കുന്നു.
മലാലായ് ജോയ, അബ്ദുള്‍ വഹദ് അല്‍ മൗലവി,മുംതാസ് അലി ജോസഫ് പുലിക്കുന്നേല്‍,അസ്റാ നെമേനി,ത്സ്ലീമാ നസ്രീന്‍, എന്നിവരുടെ ക്ഷുഭിത വര്‍ത്തമാനങ്ങള്‍ക്ക് കാതോര്‍ക്കുക.സത്യം പറയുന്നവരെ മുറിവേല്പ്പിക്കുന്ന ഒരു സമൂഹത്തിന്റെ ചരിത്രം അവര്‍ നമ്മെ അനുഭവിപ്പിക്കുന്നു, മലീമസമായ സമകാലീന രാഷ്ട്രീയ സാംസ്കാരീക അവസ്ഥകളില്‍ മൂടിപ്പുതച്ചുറങ്ങാന്‍ ആഗ്രഹിക്കാത്ത അജ്ഞാനിഷേധികളുടെ വേറിട്ടസ്വരം ഉദ്ഘോഷിക്കുന്ന മലയാളത്തിലെ പ്രഥമ പുസ്തകം.Write a review on this book!. Write Your Review about റിബലുകള്‍ Other InformationThis book has been viewed by users 1753 times