Book Name in English : Rehearsal Camp
അവര്‍ പോയപ്പോള്‍ താക്കോലെടുത്ത് മുറി തുറന്നു. അഴുക്കു പുരണ്ട നിലം ഒട്ടുന്നുണ്ട്. സ്‌ത്രീകളുടെ മുറിയില്‍ ചുമരില്‍ ചാന്തും കണ്ണെഴുത്തും വെച്ചു തേച്ചിരിയ്‌ക്കുന്നു. അടുക്കളയില്‍ ചളി ഇഴുകിപ്പിടിച്ചിരിയ്‌ക്കുന്നു.
തളത്തിലെ കസാലയില്‍ ഒറ്റയ്‌ക്കിരുന്നു. ശബ്‌ദം പുറപ്പെടുവിച്ചാല്‍ ഈ മുറിയില്‍ അതു മുഴക്കത്തോടെ പ്രതിദ്ധ്വനിയ്‌ക്കും. ഇവിടെ ഹാര്‍മോണിയത്തിന്റെ രോദനം കുറേ ദിവസം ഉയര്‍ന്നു. ഇവിടെ ചിലങ്കകളുടെ ചിരികളുതിര്‍ന്നു.
ചുമരിലെ പോറലുകള്‍ ഒരു വെള്ളപൂശലില്‍ മാഞ്ഞുപോയേയ്‌ക്കും. പക്ഷേ മനസ്സില്‍ പതിഞ്ഞ ചിത്രങ്ങളോ? ഓര്‍മ്മകളില്‍ ആലേഖനം ചെയ്യപ്പെട്ട ചിത്രങ്ങളോ? അവ മാഞ്ഞുപോവുക അത്ര എളുപ്പമാവില്ല.
ആരെയൊക്കെ കണ്ടു. എന്തെല്ലാം അറിഞ്ഞു. ഈ തളത്തിനു പുറത്തു കടന്ന്, വാതില്‍ ഈ താക്കോലു കൊണ്ട് പൂട്ടിയിടാന്‍ എളുപ്പം സാധിയ്‌ക്കും. പക്ഷേ കണ്ടതും അറിഞ്ഞതും അനുഭവിച്ചതും എല്ലാം ഇങ്ങനെ ഒരറയില്‍ അത്ര എളുപ്പത്തില്‍ അടച്ചു പൂട്ടാന്‍ കഴിയുമോ?
-ഞാനിവിടെ കുറച്ചു നേരം ഒറ്റയ്‌ക്കിരിയ്‌ക്കട്ടെ.
ജീവിതം നാടകമാക്കിയവരുടെയും നാടകം ജീവിതമാക്കിയവരുടെയും കഥ.Write a review on this book!. Write Your Review about റിഹേഴ്സല്‍ ക്യാമ്പ് Other InformationThis book has been viewed by users 2130 times