Book Name in English : Rothontoyile Rakthapushpam
വിശുദ്ധ പാദ്രേപിയോയുടെ ജീവിതം വായിച്ചറിയുന്നതിന് മുന്പ് തന്നെ അദ്ദേഹത്തിന്‍റെ ചിത്രം കണ്ട് ആ വ്യക്തിത്വത്തിലേക്ക് ആകര്‍ഷിക്കപ്പെടുവാനുള്ള നിയോഗമായിരുന്നു എന്‍റേത്. പിന്നീട് അദ്ദേഹത്തിന്‍റെ ജീവിതകഥ വായിച്ചപ്പോള്‍ ഞാന്‍ പുളകമണിഞ്ഞുപോയി. കാരണം അദ്ദേഹത്തിന്‍റെ ചിത്രവും ജീവചരിത്രവും തമ്മില്‍ അത്രമാത്രം പൊരുത്തമായിരുന്നു. ഈ വിശുദ്ധജീവിതത്തെപ്പറ്റി കൂടുതല്‍ ധ്യാനിച്ചപ്പോള്‍ ചിത്രത്തിനും ചരിത്രത്തിനും വ്യാഖ്യാനിക്കാവുന്നതിലും വളരെ ഉയരത്തിലാണ് അദ്ദേഹത്തിന്‍റെ സ്ഥാനമെന്ന് എനിക്ക് മനസ്സിലായി. ഇന്ന് വിശുദ്ധിയുടെ വൃക്ഷത്തിന്‍റെ ഏറ്റവും മുകളിലെ ചില്ലയിലാണ് ഈ കപ്പൂച്ചിന്‍ സന്ന്യാസവര്യനെ പ്രതിഷ്ഠിച്ചിരിക്കുന്നത്.Write a review on this book!. Write Your Review about റൊത്തോന്തോയിലെ രക്തപുഷ്പം Other InformationThis book has been viewed by users 963 times