Book Name in English : Road
“ഗിരീ“ പിന്നിൽ നിന്ന് ഈണത്തിലൊരു വിളി .
ഗിരി കൊടുങ്കാറ്റുപോലെ തിരിഞ്ഞു. പിന്നിലൊരു ലൈറ്റർ തെളിഞ്ഞു. ലൈറ്ററിന്റെ ചുവന്ന വെളിച്ചത്തിൽ തീനാളങ്ങൾപോലെ പറക്കുന്ന ചെമ്പൻമുടി ഗിരി കണ്ടു. “അലക്സി!“ ഗിരിയുടെ ചൂണ്ടുകൾ
“അതേടാ പുല്ലേ..“ അലക്‌സി മുമ്പോട്ടു വന്നു
“കളി കഴിരഞ്ഞെടാ ഇത് ലാസ്‌റ്റ് എപ്പിസോഡാ ആചാരപൂർവ്വം നിനക്കൊരു യാത്രയയപ്പ് കൂടിയേ ഇനി ബാക്കിയുള്ളൂ. അതിനാ പരുന്ത് ഹർഷനെ വിട്ട് നിന്നെ ഈ യക്ഷിക്കാവിലേക്ക് കൊണ്ടു വന്നത്.“ അലക്സി
ഉള്ളിലെ പതർച്ച പക്ഷേ ഗിരി പുറമെ കാണിച്ചില്ല. “മോനേ അലക്‌സീ നിൻ്റെ കുട്ട് ചുമ്മാ ഡയലോഗ് പറയുന്ന സ്വഭാവം ഗിരിക്കില്ല. അതുകൊണ്ട് ഗിരിക്ക് സൈഡ് തന്നേര്. അല്ലെങ്കീ സ്റ്റീഫൻമുതലാളീടെ എച്ചിലു തിന്നു ചീർത്ത നിൻ്റെയീ ബോഡി അത്തറുപെട്ടിക്ക് അകത്തായിപ്പോവും “ അലക്സിയുടെ കണ്ണുകൾ ഒന്നു കത്തി “ചാകാൻനേരവും മുരുമുരുപ്പോ അടിച്ചു കൊല്ലെടാ ഈ പട്ടിയെ “
കെ.വി. അനിലിൻ്റെ പ്രശസ്‌തമായ ഈ ക്രൈം ത്രില്ലർ നി ങ്ങൾക്ക് ഇഷ്ടമാകുംWrite a review on this book!. Write Your Review about റോഡ് Other InformationThis book has been viewed by users 76 times