Book Name in English : Rosadalangal
വായനയുടെ ലോകത്തിലൂടെ സ്വയം സഞ്ചരിക്കുക മാത്രമല്ല, മറ്റുള്ളവരെ അതിലേക്ക് സഹര്‍ഷാരവം ആനയിക്കുക കൂടിയാണ്. ഓരോ ഗ്രന്ഥകാരനെയും തേടിപ്പിടിക്കാനുള്ള ത്വര അത് വായനക്കാരനില്‍ സൃഷ്ടിക്കുന്നു.
-സി പി സത്യരാജ് (വര്‍ത്തമാനം വാരാന്തപ്പതിപ്പ്)
അഞ്ഞൂറ്റിമുപ്പത്തിയഞ്ച് പേജുകള്‍ക്കുള്ളിലിരുന്ന് മിടിക്കുന്ന അഹന്തയില്ലാത്ത ഹൃദയമാണ് നാം കാണുന്നത്, റോസാദലങ്ങളില്‍. കണ്ട ലോകം, കേള്‍വികള്‍, ഗന്ധം, എല്ലാം മനസ്സുതുറന്ന് എഴുതപ്പെടുമ്പോള്‍ നമ്മളും ചോദിക്കും, ’Who should be the master? Reader or writer?’
-രാജശ്രീ വാര്യര്‍(മാതൃഭൂമി ആഴ്ചപ്പതിപ്പ്,2010 ജൂലായ് 11-17)
അതിരുകളില്ലാത്ത ഒരു ലോകത്തെ പുസ്തകങ്ങളിലൂടെ കെണ്ടത്തുകയാണ് എസ്. ജയചന്ദ്രന്‍ നായര്‍. മനുഷ്യനാണ് ഇവിടെ മുന്‍ഗണന. വായനയിലൂടെ, സാഹിത്യത്തിന്റെയും ശാസ്ത്രത്തിന്റെയും ചരിത്രത്തിന്റെയും അന്തര്‍ധാരകളിലേക്ക് ഇറങ്ങിച്ചെന്ന് മനുഷ്യാവസ്ഥയുടെ വിവിധഭാവങ്ങള്‍ അദ്ദേഹം വിശകലനം ചെയ്യുന്നു. സൂക്ഷ്മമായ നിരീക്ഷണങ്ങളാല്‍ സമൃദ്ധമായ ഈ നിരൂപണഗ്രന്ഥം ദൈവം, രാഷ്ട്രീയം, പ്രത്യയശാസ്ത്രം, ഉന്മാദം, പ്രണയം, രതി, മരണം, സംഗീതം, ചിത്രകല, ആത്മീയത എന്നിവയില്‍ പുതിയ ഉള്‍ക്കാഴ്ചകള്‍ നല്കുന്നു.
സാഹിത്യചര്‍ച്ചകളില്‍ എന്നും സജീവമായ പുസ്തകത്തിന്റെ രണ്ടാം പതിപ്പ്.Write a review on this book!. Write Your Review about റോസാദളങ്ങള്‍ Other InformationThis book has been viewed by users 2477 times