Book Name in English : Londonnilekku Oru Road Yathra
ഇന്ത്യയില്‍നിന്ന് ഇരുപതിലേറെ രാജ്യങ്ങള്‍ കടന്ന് 24,000 കിലോമീറ്റര്‍ താണ്ടി ലണ്ടനിലേക്ക് റോഡുമാര്‍ഗം നടത്തിയ അസാധാരണമായ യാത്രയുടെ അപൂര്‍വസുന്ദരമായ അനുഭവവിവരണം
ഒരേസമയം വിശാലവും സമഗ്രവുമായ ഒരു കാഴ്ചപ്പാടില്‍നിന്ന് രചിക്കപ്പെട്ട ഈ യാത്രാവിവരണം ലളിതവും സുതാര്യവുമായ രചനാ ശൈലികൊണ്ടും ഹൃദയപൂര്‍വമായ നിരീക്ഷണങ്ങള്‍കൊണ്ടും പിടിച്ചിരുത്തുന്ന ആഖ്യാനവേഗതകൊണ്ടും നാം കണ്ടെത്തുന്ന പുതുലോകങ്ങളുടെ അസാധാരണത്വംകൊണ്ടും മലയാള യാത്രാവിവരണസാഹിത്യത്തിലെ നവീനാനുഭവമാണ്.
സക്കറിയ
ജീവിതയാത്രയുടെ മിനിയേച്ചറുകളാണ് ഓരോ യാത്രയും. ആത്യന്തികലക്ഷ്യമായ പരമാത്മാവില്‍ വിലയം ചെയ്യുന്നതിന് ആത്മാവിനെ സജ്ജമാക്കുകയാണ് ഓരോ യാത്രയുടെയും ലക്ഷ്യമെന്ന് എന്നെ പഠിപ്പിച്ചത് ഈ യാത്രയാണ്- കൊച്ചിയില്‍നിന്ന് ലണ്ടനിലേക്ക് നടത്തിയ യാത്ര.
ലാല്‍ ജോസ്
Write a review on this book!. Write Your Review about ലണ്ടനിലേക്ക് ഒരു റോഡ് യാത്ര Other InformationThis book has been viewed by users 4708 times