Book Name in English : Lalithajeevitham
ലാളിത്യമാണ് ഈ പുസ്തകത്തിന്റെ പ്രമേയം. സുഖങ്ങളെല്ലാം ത്യജിച്ച്, ആഘോഷങ്ങളും ആഹ്ലാദങ്ങളും വർജിച്ച് സന്ന്യാസതുല്യമായ ജീവിതം എന്നല്ല ലാളിത്യംകൊണ്ട് അർഥമാക്കുന്നത്. ഇല്ലായ്മയോ ദാരിദ്ര്യമോ സുഖങ്ങളേതുമില്ലാത്ത വരണ്ട ജീവിതമോ അല്ല. സാധാരണജീവിതങ്ങളിൽ ആന്തരികമായി മാറ്റങ്ങളുണ്ടാവുകയും ആ മാറ്റങ്ങളിലൂടെ ജീവിതസങ്കീർണതയെ പ്രതിരോധിക്കുകയും ചെയ്യാനാകുമെന്ന വിശ്വാസമാണ് പുസ്തകത്തിന്റെ ആശയസത്ത.
പാരിസ്ഥിതികഭവിഷ്യത്തുകളും സർവനാശവും ക്ഷണിച്ചുവരുത്തുന്ന ലക്കില്ലാത്ത ഈ പോക്കിനെ പ്രതിരോധിക്കാൻ ലാളിത്യമാർന്ന നവജീവിതശൈലിക്ക് അദ്ഭുതകരമായ കഴിവുണ്ടെന്ന വിശ്വാസത്തിന്റെ വിപുലനമാണ് ഈ പുസ്തകം.
നവജീവിതശൈലിയിലൂടെ മറ്റൊരു ജീവിതം സാധ്യമാണെന്ന് കാണിച്ചുതരുന്ന പുസ്തകംWrite a review on this book!. Write Your Review about ലളിതജീവിതം Other InformationThis book has been viewed by users 1538 times