Book Name in English : Leelaprabhu
’ചട്ടമ്പിസ്വാമികളെപ്പോലെയുള്ള ഒരു യുഗപ്രഭാവനെക്കുറിച്ച് നോവൽരചന നടത്തുമ്പോൾ ഉന്നതമായ ധൈഷണികാവബോധവും ആത്മീയമായ ഉൾക്കാഴ്ചയും ഭാഷാജാഗ്രതയും ഔചിത്യവും അനുപേക്ഷണീയമാണ്. സ്വാമികളുടെ വിദ്യാഭ്യാസം, അവധൂതയാത്രകൾ, അപാരമായ ജ്ഞാനം, സകലകാല നിപുണത, അദ്വൈതാനുഭൂതി, അതിന്റെ പ്രസ്ഫുരണമായ സർവ്വഭൂതദയ, പരഹൃദയജ്ഞാനം, ജാതിമത വിവേചനങ്ങൾക്കെതിരേയുള്ള ഉദാത്തനിലപാടുകൾ, ഇവയെല്ലാം അന്ധകാരനിബിഡമായിരുന്ന കേരളക്കരയിൽ എങ്ങനെയാണ് ജ്ഞാനപ്രകാശം ചൊരിഞ്ഞതെന്ന ആവേശപൂർണ്ണമായ ചരിതം ഈ കൃതി ഉചിതജ്ഞതയോടെയും ഹൃദ്യതയോടെയും പറഞ്ഞുവയ്ക്കുന്നു. നാം ഇന്ന് അഭിമാനംകൊള്ളുന്ന കേരളനവോത്ഥാനം എങ്ങനെയാണ് വിദ്യാധിരാജ ചട്ടമ്പിസ്വാമികളുടെ അഗാധതയാർന്ന ഹൃദയത്തിൽനിന്ന്, ഗോമുഖിൽനിന്ന് ഗംഗകണക്കെ സമുത്ഭവിക്കുന്നതെന്ന് ’ലീലാപ്രഭു’ സവിസ്തരം ആലേഖനം ചെയ്തിരിക്കുന്നു.’’Write a review on this book!. Write Your Review about ലീലാപ്രഭു Other InformationThis book has been viewed by users 380 times