Book Name in English : Love Jehadum Mattu Kettukadakalum
മുപ്പത്തിനാലാം വയസ്സില്‍ റിപ്പോര്‍ട്ടിങ്ങിനിടയില്‍ കാട്ടാനയുടെ ആക്രമണത്താല്‍ കൊല്ലപ്പെട്ട എ.വി. മുകേഷ്, മാതൃഭൂമി ഓണ്‍ലൈനില്‍ എഴുതിയിരുന്ന കോളമായിരുന്നു ‘അതിജീവനം.’ നൂറ്റിയമ്പതിലധികം ലക്കങ്ങളിലൂടെ ഇന്ത്യയിലുടനീളമുള്ള ചെറുജീവിതങ്ങളുടെ അതിജീവനം അദ്ദേഹം രേഖപ്പെടുത്തി. സഹാനുഭൂതി ജീവിതചര്യയായ ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ, സര്‍വ്വോപരി ഒരു മനുഷ്യന്റെ മനസ്സാക്ഷിയാണ് ഈ രേഖപ്പെടുത്തലുകള്‍. ഇന്ത്യന്‍ മാദ്ധ്യമപ്രവര്‍ത്തനചരിത്രത്തിലെതന്നെ സവിശേഷ ഏടായ ‘അതിജീവന’ത്തിലെ തിരഞ്ഞെടുത്ത കുറിപ്പുകളുടെ സമാഹാരം.
ക്യാമറയെ അതിജീവനത്തിനുള്ള ഉപകരണമായി അവസാനശ്വാസം വരെ കൊണ്ടുനടന്ന ഒരു മാദ്ധ്യമപ്രവര്‍ത്തകന്റെ കുറിപ്പുകള്‍Write a review on this book!. Write Your Review about ലൗ ജിഹാദും മറ്റു കെട്ടുകഥകളും Other InformationThis book has been viewed by users 23 times