Book Name in English : Violet Pookkalude Maranam
ബ്ലൂ ഗാർഡൻ ഏഴാം വില്ലയിൽ താമസിക്കുന്ന പെൺകുട്ടിയാണ് അലീന ബെൻ ജോൺ. ഒരപകടം കാരണം അവളിപ്പോൾ വീൽചെയറിലാണ് ജീവിക്കുന്നത്. ത്രില്ലർ സീരിസുകളും നോവലുകളും ഇഷ്ടപ്പെടുന്ന അവളുടെ ഇപ്പോഴത്തെ സന്തോഷം കിടക്കയോടു ചേർന്നുള്ള ചില്ലുജനാലയിലൂടെ കാണുന്ന അപ്പുറത്ത് വില്ലയുടെ ബാൽക്കണിയാണ്. ആ ഒളിഞ്ഞുനോട്ടം കുറ്റകരമാണെന്ന് അവൾക്കറിയാം. ആൽഫ്രഡ് ഹിച്ച്കോക്കിൻറ ദ റിയർ വിൻഡോ എന്ന സിനിമ കണ്ടതിനു ശേഷം, ആ ബാൽക്കണിയുള്ള വില്ലയിൽ അവൾ ഒരു കൊലപാതകം പ്രതീക്ഷിച്ചുകൊണ്ടിരുന്നു… അറംപറ്റിയപോലെ അപ്പുറത്തെ വീട്ടിൽ ഒരു മരണം നടന്നു. പോലീസ് ആത്മഹത്യയെന്നു വിധിയെഴുതിയ ആ മരണം കൊലപാതകമാണെന്ന് അലീന വിശ്വസിച്ചു. വീൽചെയറിൽ ഇരുന്നുകൊണ്ട് ആ രഹസ്യം തേടിയുള്ള അലീനയുടെ യാത്ര അവളുടെയും മറ്റുള്ളവരുടെയും ജീവിതം മാറ്റിമറിച്ചു. ആകാംക്ഷയുടെയും ഉദ്യോഗത്തിന്റെയും പുതിയ തലങ്ങളിലേക്ക് വായനക്കാരനെ കൂട്ടിക്കൊണ്ടുപോകുന്ന നോവൽ.
ശ്രീപാർവതിയുടെ പുതിയ ക്രൈം ത്രില്ലർWrite a review on this book!. Write Your Review about വയലറ്റു പൂക്കളുടെ മരണം Other InformationThis book has been viewed by users 2067 times