Book Name in English : Varayanum Velumbanam
കുട്ടികളിലെ ഏകാന്തതയും വിരസതയും മടുപ്പും ഒഴിവാക്കാന്‍ മിണ്ടാപ്രാണികള്‍ക്ക് കഴിയും എന്നുള്ളതിന്റെ ദൃഷ്ടാന്തമാണ് ‘വരയനും വെളുമ്പനും’. ഒറ്റയ്ക്കു വളരുന്ന മിനിമോള്‍ക്ക് പാവയായിരുന്നു ഏക ആശ്രയം. അവളുടെ കളിക്കൂട്ടുകാരായി വരയനും വെളുമ്പനും വീട്ടില്‍ വരുന്നതോടെ മിനിക്കുട്ടിക്ക് ഒന്നിനും സമയമില്ലാതായി.
വരയന്റെയും വെളുമ്പന്റെയും കഥ, അവരുടെ വികൃതികള്‍, കുസൃതികള്‍, സൌന്ദര്യപ്പിണക്കങ്ങള്‍, സ്റ്റണ്ട്, ശത്രുവിനെ നേരിടല്‍ തുടങ്ങി സംഭവ ബഹുലമായ ഒട്ടേറെ കാര്യങ്ങള്‍ എ. വിജയന്‍ കുട്ടികള്‍ക്കുവേണ്ടി ഹൃദ്യമായി അവതരിപ്പിച്ചിരിക്കുന്നു. പൂച്ചകളുടെ സ്വഭാവ വിശേഷങ്ങള്‍ വര്‍ണ്ണിക്കുന്നതോടൊപ്പം ഒത്തൊരുമയും സംഘബലവും അവശ്യം വേണ്ട ഗുണങ്ങളാണെന്ന് ഈ കൃതിയിലൂടെ ഊന്നിപ്പറഞ്ഞിരിക്കുകയാണ് ഗ്രന്ഥകാരന്‍.
ചിത്രീകരണം. ഗോപീദാസ്Write a review on this book!. Write Your Review about വരയനും വെളുമ്പനും Other InformationThis book has been viewed by users 3395 times