Book Name in English : Valluvanad Grandhavari
കോതൈകടുങ്ങോനായ കോവിൽ കരുമികൾ എന്നായിരുന്നു, വള്ളുവക്കോനാതിരിയുടെ സ്ഥാനം. പന്തല്ലൂർ മലനിരകളിൽ നിന്നു തുടങ്ങി കടൽത്തീരം വരെയായിരുന്നു വള്ളുവനാട്. ഏ. ഡി. പത്താം നൂറ്റാണ്ടിനു മുൻപുതന്നെ വള്ളുവനാട് അറിയപ്പെട്ടു തുടങ്ങിയെന്നു കരുതാം. കുറുവയായിരുന്നു ഭരണതലസ്ഥാനം. അവിടെ വള്ളുവക്കോനാതിരിതാനം, പടഹാരം തുടങ്ങിയവ നടത്തിയിരുന്നു. കടന്നമണ്ണ, അരിപ്ര, ആയിരനാഴി, മങ്കട എന്നീ നാലുകോവിലകങ്ങളിൽനിന്നും വയസ്സുമൂത്ത പുരുഷനായിരുന്നു വള്ളുവക്കോനാതിരി. കടന്നമണ്ണക്കോവിലകത്തു നിന്നും ലഭിച്ച ഏതാനും ദ്രവിച്ചു പൊടിഞ്ഞ ഓലകളിൽ നിന്നും വള്ളുവനാടിൻ്റെ ചരിത്രം തയ്യാറാക്കിയിരിയ്ക്കുന്നു. ആളർ, വള്ളുവക്കണക്കർ, മലയരാജാവ് തുടങ്ങി മുഹമ്മദീയ സ്ഥാനിവരെയുള്ളവരുടെ പ്രാചീന സ്ഥാനം ചരിത്രത്തിൽ രേഖപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണിത്. വള്ളുവനാട് ചരിത്രം - പ്രാചീനകാലം മുതൽ 1792 വരെ എന്ന ഗ്രന്ഥത്തിനു തുടർച്ചയായി വള്ളുവനാട് ഗ്രന്ഥവരി പ്രസിദ്ധീകരിയ്ക്കുന്നു. പ്രാചീന വള്ളുവനാടിനെക്കുറിച്ചുള്ള അനേകം സൂചനകൾ ഉൾക്കൊ ള്ളുന്നതും, കുടുംബങ്ങളെക്കുറിച്ചും വ്യക്തികളെക്കുറിച്ചും സമൂഹഘടനയെക്കുറിച്ചും അറിവുനല്‌കുന്നതുമാണിത്.Write a review on this book!. Write Your Review about വള്ളുവനാട് ഗ്രന്ഥവരി  Other InformationThis book has been viewed by users 13 times