Book Name in English : Vazhipokkaal
അഗ്രഹാര ജീവിതത്തിന്റെ അകത്തളങ്ങളില്‍ ഒറ്റപ്പെട്ടു പോകുന്നവരുടെ കഥയാണ് വഴിപ്പോക്കാള്‍ പറയുന്നത്. വിശപ്പ് ഇവിടെ ഇരുണ്ട യാഥാര്‍ത്ഥ്യമായി മുന്നില്‍ നില്‍ക്കുമ്പോള്‍ ജീവിതം വലിയൊരു വൈതരണിയായിത്തീരുകയാണ്. ഒരിക്കലും മറികടക്കാനാവാത്ത പ്രതിസന്ധിക്കു മുമ്പില്‍ അകപ്പെട്ടുപോയ വൈത്തിയുടെയും ചാരുവിന്റെയും ജീവിതമാണ് ഈ നോവല്‍ പറയുന്നത്. കാലത്തിന്റെ കനിവിനു മുന്നില്‍ കൈ നീട്ടിനില്‍ക്കുന്ന കഥാപാത്രങ്ങളും അവരുടെ വിധിക്കു മുമ്പില്‍ നിസ്സഹായരായി നോക്കി നില്‍ക്കേണ്ടി വരുന്നവരുമാണ് ഇതിലെ കഥാപാത്രങ്ങള്‍. ശവുണ്ഡിക്കു ശേഷം ടി.കെ. ശങ്കരനാരായണന്റെ മറ്റൊരു ശക്തമായ അഗ്രഹാര രചന.Write a review on this book!. Write Your Review about വഴിപോക്കാൾ Other InformationThis book has been viewed by users 1533 times