Book Name in English : Vasanthathinte Idimoozhakkam
ബംഗാളിലെ നക്‌സല്‍ ബാരിയില്‍ പൊട്ടിത്തെറിച്ച കര്‍ഷകക്ഷോഭത്തിന്റെ തീപ്പൊരി കേരളത്തില്‍ വീണുകത്തിയതിന്റെ അനുഭവസാക്ഷ്യമാണീ ഗ്രന്ഥം. തലശ്ശേരി-പുല്‍പ്പള്ളി പോലീസ് സ്റ്റേഷന്‍ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള ആദ്യകാല നക്‌സല്‍ വിപ്ലവ സംരംഭങ്ങളുടെ അറിയാക്കഥകള്‍. ചാരൂമജുംദാര്‍, കനുസന്യാല്‍, കുന്നിക്കല്‍ നാരായണന്‍, മന്ദാകിനി, ഫിലിപ്പ് എം. പ്രസാദ്, അജിത വര്‍ഗ്ഗീസ് തുടങ്ങി നിരവധി പ്രമുഖര്‍ ഇതില്‍ പ്രത്യക്ഷപ്പെടുന്നു. നക്‌സല്‍ പ്രവര്‍ത്തകരുമായി നടത്തിയ അഭിമുഖസംഭാഷണങ്ങള്‍, കോടതിരേഖകള്‍, പോലീസ് റിക്കാര്‍ഡുകള്‍, പത്രവാര്‍ത്തകള്‍ എന്നിവയുടെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആധികാരിക ഗവേഷണ ഗ്രന്ഥം. അങ്ങേയറ്റം പാരായണക്ഷമമായ ആഖ്യാനരീതി.Write a review on this book!. Write Your Review about വസന്തത്തിന്റെ ഇടിമുഴക്കം Other InformationThis book has been viewed by users 849 times